Image

വിജയ്‌ മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം 'ആന്റഗോണിസ്റ്റ്‌'

Published on 02 June, 2018
 വിജയ്‌ മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം 'ആന്റഗോണിസ്റ്റ്‌'
കൊച്ചി: വിജയ്‌ മേനോന്‍ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച 'ആന്റഗോണിസ്റ്റ്‌' എന്ന ഹ്രസ്വചിത്രം മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു. ശ്രദ്ധേയമായ അവതരണവും ത്രില്ലര്‍ അനുഭവവും സമ്‌ മാനിക്കുന്ന ഈ ചിത്രത്തിന്‌ പ്രേക്ഷകരില്‍ നിന്ന്‌ മികച്ച അഭിപ്രായങ്ങളാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.

വിട്ടുവീഴ്‌ചയില്ലാത്ത ഒരു പ്രൈവറ്റ്‌ ഡിറ്റക്‌റ്റീവിന്‌ കിട്ടുന്ന ഒരു കേസിന്റെ ഇന്‍വെസ്റ്റിഗേഷനാണ്‌ ഈ സൈക്കോ-ത്രില്ലറിന്റെ സാരം. സാധിക വേണുഗോപാല്‍, അനൂപ്‌ നീലകണ്‌ഠന്‍, ശ്രീജ ദാസ്‌ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. സിനിമ സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററില്‍ കാണുന്ന ഫിലിമിന്റെ പ്രതീതി നല്‍കുന്നു. അഭിലാഷ്‌ ആര്‍ നായരാണ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.


ഛായാഗ്രഹണം ജിക്കു ജേക്കബ്‌ പീറ്ററും കളറിങ്ങും ചിത്രസംയോജനവും അച്ചു വിജയനും നിര്‍വഹിച്ചിരിക്കുന്നു. സെജോ ജോണിന്റേതാണ്‌ പശ്ചാത്തലസംഗീതം. അനൂപ്‌ നീലകണ്‌ഠനും ഹെന്ന മറിയം ഈപ്പനും ചേര്‍ന്നാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്‌. മ്യൂസിക്‌247നാണ്‌ ഓണ്‍ലൈന്‍ റിലീസ്‌ പാര്‍ട്‌ണര്‍.


'ആന്റഗോണിസ്റ്റ്‌' ഹ്രസ്വചിത്രം കാണാന്‍: https://www.youtube.com/watch?v=bdtVLqwx_xM



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക