Image

ശമ്പളവര്‍ധനയ്‌ക്കായിസമരം; ഛത്തീസ്‌ഗഡില്‍ 607 നേഴ്‌സുമാരെ ജയിലിലടച്ചു

Published on 02 June, 2018
ശമ്പളവര്‍ധനയ്‌ക്കായിസമരം; ഛത്തീസ്‌ഗഡില്‍ 607 നേഴ്‌സുമാരെ ജയിലിലടച്ചു

റായ്‌പുര്‍ : ശമ്പള വര്‍ധന ആവശ്യപ്പെട്ട്‌ രണ്ടാഴ്‌ചയായി സമരം നടത്തുന്ന സര്‍ക്കാര്‍ നേഴ്‌സുമാരെ ഛത്തീസ്‌ഗഡിലെ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മെയ്‌ 18 മുതല്‍ പ്രക്ഷോഭം തുടങ്ങിയത്‌.

പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌മ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഭീഷണി കൂസാതെ ആയിരക്കണക്കിനു നേഴ്‌സുമാര്‍ സമരത്തില്‍ ഉറച്ചുനിന്നതോടെയാണ്‌ 607 നേഴ്‌സുമാരെ ഒറ്റയടിക്ക്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചത്‌.

പൊലീസിനെ ഉപയോഗിച്ച്‌ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ്‌ എസ്‌മ പ്രയോഗിച്ചത്‌. ജൂണ്‍ ഒന്നിനകം പണിമുടക്ക്‌ അവസാനിപ്പിക്കണമെന്ന്‌ സര്‍ക്കാര്‍ അന്ത്യശാസന നല്‍കിയെങ്കിലും നേഴ്‌സുമാര്‍ ഇത്‌ തള്ളി പ്രക്ഷോഭരംഗത്ത്‌ ഉറച്ചുനിന്നു. എസ്‌മ പ്രകാരം അറസ്റ്റ്‌ ചെയ്‌ത 607 നേഴ്‌സുമാരെയും റായ്‌പുര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക