Image

ശ്രീയില്ലാതെ ആദ്യ വിവാഹ വാര്‍ഷികം: കണ്ണീരണിയിച്ച് ജാന്‍വിയുടെ സമ്മാനം

Published on 03 June, 2018
ശ്രീയില്ലാതെ ആദ്യ വിവാഹ വാര്‍ഷികം: കണ്ണീരണിയിച്ച് ജാന്‍വിയുടെ സമ്മാനം

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാന്‍വിയും ആ നഷ്ടത്തോടു പൊരുത്തപ്പെട്ടു വരുന്നതേയുള്ളു.

ഇന്നലെ ശ്രീദേവിയുടേയും ബോണി കപൂറിന്റെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു.  ആ വിശേഷ ദിവസത്തിലെ ശ്രീദേവിയുടെ അഭാവം തങ്ങള്‍ക്കുണ്ടാക്കുന്ന സങ്കടം  അവരുടെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചു.

അമ്മയെക്കുറിച്ച് അധികം സംസാരിക്കാത്ത ജാന്‍വി കപൂര്‍ പതിവ് പോലെ അടിക്കുറിപ്പില്ലാതെ, അച്ഛന്‍ ബോണി കപൂര്‍ അമ്മ ശ്രീദേവിയുടെ കവിളില്‍ ചുംബിക്കുന്നതിന്റെ ഒരു ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.  ചിത്രത്തില്‍ ഇരുവരെയും പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന ജാന്‍വിയേയും കാണാം. സ്‌നേഹം വിളിച്ചോതുന്ന ആ ചിത്രവും ജാന്‍വിയുടെ നിശബ്ദതയും ആളുകളെ കണ്ണ് നനയിക്കുകയാണ്.

ഇന്ന് ഞങ്ങളുടെ 22ാം വിവാഹ വാര്‍ഷികം ആവുമായിരുന്നു. പ്രിയപ്പെട്ടവള്‍, എന്റെ ഭാര്യ, എന്റെ ആത്മമിത്രം, പ്രണയത്തിന്റെയും തീക്ഷണതയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും രൂപമായ അവള്‍ എന്നില്‍ എന്നും ജീവിക്കുന്നു, എന്ന് ബോണി കപൂറും കുറിച്ചു. സ്വന്തമായി ട്വിറ്റെര്‍ ഹാന്‍ഡില്‍ ഇല്ലാത്ത അദ്ദേഹം ശ്രീദേവിയുടെ മരണശേഷം അവരുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നാണ് ട്വീറ്റ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക