Image

തണല്‍ പെരുമ്പുഴ ചികിത്സാധനസഹായം കൈമാറി

Published on 04 June, 2018
തണല്‍ പെരുമ്പുഴ ചികിത്സാധനസഹായം കൈമാറി
കൊല്ലം.: പക്ഷാഘാതം ബാധിച്ചു കിടപ്പിലായ  കുണ്ടറ, പെരുമ്പുഴ, പുനുക്കന്നൂര്‍, നസീമ അന്‍സി മനസില്‍, 'അസനാര്‍ കണ്ണിന്റെ  തുടര്‍ചികിത്സയ്ക്കായി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം സാമൂഹ്യപ്രവര്‍ത്തക 'ആമി വിളക്കുടി'യും കൊല്ലം പോലീസ് കണ്ട്രോള്‍ റൂം  അടക  എന്‍. എ. കലാമും ചേര്‍ന്ന്  അസനാരിനു കൈമാറി. 

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു, ട്രെഷറര്‍ വിജിത്ത്, മറ്റു എക്‌സിക്യിട്ടിവ് അംഗങ്ങള്‍ ആയ ശ്യാം ദാസ്.  അഖില്‍, അഭി, അശോക് കുമാര്‍, അബീഷ്, ഷീബ അബീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പെട്ടെന്നുണ്ടായ പക്ഷാഘാതം മൂലം ആറു മാസമായി ചികിത്സയിലാണ് അസനാര്‍. തുടര്ചികിത്സ നല്‍കിയാല്‍ മാത്രമേ അസനാരിനു മുന്‍പത്തെ പോലെ നടക്കാന്‍ ആകുകയുള്ളൂ. ഉറ്റവര്‍ നല്‍കുന്ന സഹായം മൂലം നിത്യവൃത്തി കഴിയുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ ഇനി കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ്.  തുടര്‍ചികിത്സയ്ക്കായി ഇനിയും തുക കണ്ടെത്താന്‍ വിഷമിക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9744081829  ഈ നമ്പറില്‍ വിളിക്കാം.

തണല്‍ പെരുമ്പുഴ ചികിത്സാധനസഹായം കൈമാറിതണല്‍ പെരുമ്പുഴ ചികിത്സാധനസഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക