Image

സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം

ജീമോന്‍ റാന്നി. Published on 04 June, 2018
സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഇടവക പൊതുയോഗത്തിന്റെ 9-ാം വാര്‍ഷിക സമ്മേളനം ജൂണ്‍ 22 ന് വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 23 ശനിയാഴ്ച വരെ ഭദ്രാസന ആസ്ഥാനമായ ഉര്‍ശലേം അരമന ചാപ്പലില്‍ വെച്ച് സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേമിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുമെന്നും മാര്‍ അപ്രേം ജൂണ്‍ 13ന് ഹൂസ്റ്റണില്‍ എത്തിച്ചേരുമെന്ന് ഭദ്രാസന സെക്രട്ടറി, ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാരും, വൈദികരും, ഭ്ദ്രാസന അസംബ്ലി അംഗങ്ങളുള്‍പ്പെടെ ഏകദേശം 125 പ്രതിനിധികള്‍ സംബന്ധിക്കും.

വൈദിക സംഘത്തിന്റെ സമ്മേളനം ജൂണ്‍ 22 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു 12 മണിക്ക് സമാപിക്കും. തുടര്‍ന്ന് 1 മണിയ്ക്ക് ഭദ്രാസന അസംബ്ലിയുടെ ആദ്യ സെക്ഷന്‍ ആരംഭിച്ചു. 6 മണിയ്ക്ക് സമാപിക്കും പ്രസ്തുത സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകളും 2018-2019ലേയ്ക്കുള്ള ബജറ്റ് സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം അവതരിപ്പിക്കും. ജൂണ്‍ 23 ന് ശനിയാഴ്ച നടക്കുന്ന രണ്ടാം സെക്ഷനില്‍ രാവിലെ 8 മണിയ്ക്ക് ആരംഭിച്ചു 6 മണിക്ക് സമാപിക്കും. പ്രസ്തുത പൊതുയോഗം ബജറ്റ് ചര്‍ച്ച ചെയ്തു അംഗീകരിക്കും.

ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിരുന്നിനായി ജൂണ്‍ 3ന് സെയിന്റ് തോമസ് കത്തീഡ്രലില്‍ ഫാ.ഗീവര്‍ഗീസ് അണ്ടപ്പാല കോര്‍ എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം കൗണ്‍ലില്‍ അംഗം മനോജ് തോമസ് പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍. ഫാ. ഐസക് പ്രകാശ്, എല്‍ദോ പീറ്റര്‍(റജിസ്‌ട്രേഷന്‍), ഫാ.രാജേഷ് കെ.ജോണ്‍ (ട്രാന്‍സപോര്‍ട്ടേഷന്‍), ഫാ.ജെയ്ക്ക് കുര്യന്‍, ജോബിന്‍ ജോണ്‍, മാനു ജോര്‍ജ്ജ്(മെനുക്രമീകരണം), ഫാ.ജോയല്‍ മാത്യു(ലിറ്റര്‍ജി), ഫാ.പി.എം.ചെറിയാന്‍, ഫാ.മാമ്മന്‍ മാത്യു(അക്കമഡേഷന്‍), ഫാ.വര്‍ഗീസ് തോമസ്, ഇ.കെ. വര്‍ഗീസ്, മോന്‍സി കുര്യക്കോസ്(ഫുഡ്) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ്കമ്മറ്റികള്‍ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ വിജയത്തനായി പ്രസ്്തുത കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭദ്രാസന പി.ആര്‍.ഓ. എല്‍ദോ പീറ്റര്‍ ഔദ്യോഗികമായി അറിയിച്ചു.

വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി.
 

സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക