Image

കേരളത്തിലെ പുതിയ മൂന്നു മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനാനുമതിയില്ല

Published on 04 June, 2018
കേരളത്തിലെ പുതിയ മൂന്നു മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനാനുമതിയില്ല
കേരളത്തിലെ മൂന്ന് പുതിയ മെഡിക്കല്‍ കോളെജുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനു വിലക്ക്. ഇതോടെ, പ്രവേശനം കാത്തിരുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി വെള്ളത്തിലായി. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളെജ്, അടൂര്‍ ശ്രീ അയ്യപ്പ എന്നിവയ്ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരിക്കുന്നത്. ഇവിടെയൊന്നും തന്നെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന വാദത്തെത്തുടര്‍ന്നാണ് കൗണ്‍സില്‍ ചുവപ്പു കൊടി ഉയയര്‍ത്തിയിരിക്കുന്നത്. നിരവധി പേര്‍ ഇവിടെ പ്രവേശനം കാത്തിരിപ്പുണ്ടായിരുന്നു. എംസിഐ അനുമതി നല്‍കാതിരുന്നത്. മറ്റ് ഒന്‍പത് മെഡിക്കല്‍ കോളെജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് അധ്യയനവര്‍ഷം അനുമതി ലഭിക്കുമോയെന്നും വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക