Image

ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി മാത്രം

രാജന്‍ വാഴപ്പള്ളില്‍ Published on 04 June, 2018
ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രം
ന്യൂയോര്‍ക്ക് :  മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് 45 ദിവസങ്ങള്‍ അവശേഷിച്ചിരിക്കെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു.

കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തി സഭയിലും സമൂഹത്തിലും നന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ക്ലാസുകള്‍ ക്രമീകരിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ നയിക്കുന്നത് റവ. ഡോ. ജേക്കബ് കുര്യന്‍, (മുന്‍ പ്രിന്‍സിപ്പിള്‍ ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി) ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നത് ഫാ. ജേക്ക് കുര്യന്‍ (സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഹൂസ്റ്റന്‍) മറ്റു സെഷനുകള്‍ നയിക്കുന്നത് സഭയിലെ പ്രഗത്ഭരായ വൈദീകരും പണ്ഡിതരുമാണ്.

സൂപ്പര്‍ സെഷന്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആദ്യത്തേതും രണ്ടാമത്തേതുമായ ജനറേഷനില്‍ ഉള്ളവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെഷനുകള്‍. രക്ഷാകര്‍തൃത്വം മെച്ചപ്പെടുത്തുന്നതിനും മുതിര്‍ന്നവരുടെ സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ക്ലാസുകള്‍.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവല്‍ക്കരണം. ഈ നൂറ്റാണ്ടില്‍ സഭ നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നുള്ളതിനും പ്രത്യേക ഇന്റര്‍ ആക്ടീവ് സെഷന്‍സ് ഉണ്ടായിരിക്കും.

വിവാഹിതര്‍ക്കും വിവാഹത്തിനായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള പ്രത്യേക കൗണ്‍സിലിംഗ് ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. ആയിരത്തിലധികം അംഗങ്ങള്‍ പങ്കെടുക്കുന്ന നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാനഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള ഇടവകയുടെ ബാനറുകളിലാണ് മുന്നോട്ട് നീങ്ങുകയെന്ന് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ പടിയറയും ജോണ്‍ വര്‍ഗീസും അറിയിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം നടത്തുന്ന ആരാധന കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ശനിയാഴ്ച നടത്തുന്ന പരിശുദ്ധ കുര്‍ബാനയില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം ഭദ്രാസനത്തിലെ എല്ലാ വൈദീകരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന അംഗങ്ങള്‍ക്ക് കലഹാരി റിസോര്‍ട്ടിലെ മനോഹരമായ വാട്ടര്‍ തീം പാര്‍ക്കില്‍ ചെലവഴിയ്ക്കുവാനായി മൂന്നു ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

അംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചു കോണ്‍ഫറന്‍സില്‍ രുചികരമായ ഇന്ത്യന്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നു.

നിരവധി സ്‌പോര്‍ട് ആക്ടിവിറ്റീസ് ക്രമീകരിച്ചതായി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍ അറിയിച്ചു. റാഫിളിന്റെ വിതരണം അവസാനഘട്ടത്തില്‍ എത്തിയതായി ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു. കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരി യ്ക്കുന്ന ബിസിനസ് സുവനീറിന്റെ പ്രിന്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു.

ആത്മീയ കൂട്ടായ്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനത്തിലെ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കുമായി  നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ജൂലൈ 18 മുതല്‍ 21 വരെയാണ് നടക്കുക. ഒഴിവാക്കാന്‍ പറ്റാത്ത കാരണത്താലും ചുരുക്കം ചില ക്യാന്‍സലേഷന്‍ വന്നതിനാലും ചില മുറികള്‍ കൂടി ലഭ്യമാണ്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ള ഭദ്രാസനാംഗങ്ങള്‍ക്ക് ഇപ്പോഴും റജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം രണ്ട് ഉണ്ട്. റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ ജൂണ്‍ 15 ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 15 ന് ശേഷം റജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. റജിസ്‌ട്രേഷനെക്കുറിച്ച് അറിയേണ്ടവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ : 203 508 2690

ജോര്‍ജ് തുമ്പയില്‍ - 973 943 6164

മാത്യു വര്‍ഗീസ് - 631 891 8184

www.fyconf.org
ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രംഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി  മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക