Image

റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ ഇഫ്താര്‍

Published on 04 June, 2018
റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ ഇഫ്താര്‍
അല്‍ഹസ്സ: പ്രവാസികളുടെയും  കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും  മധുരം വിളമ്പി, നവയുഗം സാംസ്‌കാരികവേദി  മുബാറസ് മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഷുകൈക്ക് ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി  ഷാജി മതിലകം റമദാന്‍ സന്ദേശം നല്‍കി. ജാതിമതവ്യത്യാസമില്ലാതെ, വര്‍ണ്ണ, സാമ്പത്തിക വിവേചനമില്ലാതെ, സഹജീവികളെ സ്‌നേഹിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാന്‍ എന്നും,  അന്യന്റെ കണ്ണീര്‍ തുടയ്ക്കാന്‍ ശ്രമിയ്ക്കാത്തവര്‍ക്ക് ഒരിയ്ക്കലും നന്മ ഉണ്ടാകില്ലെന്നും അദ്ദേഹം റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, ഷിബു കുമാര്‍, ഉണ്ണി മാധവന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, രതീഷ് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഇഫ്താര്‍ സംഗമത്തിന് അല്‍ഹസ്സ മേഖല നേതാക്കളായ അഖില്‍ കാക്കാകുന്ന്, സിയാദ്, ഷാജി, ബിജു മലയടി, അമീര്‍, കലാം എന്നിവര്‍ നേതൃത്വം നല്‍കി.

റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ ഇഫ്താര്‍ റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ ഇഫ്താര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക