Image

സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 04 June, 2018
 സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ്
ചിക്കാഗോ: ഓസ്റ്റിന്‍ ആസ്ഥാനമായുള്ള ട്രിനിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ്. വടക്കെ അമേരിക്കയിലുടനീളമുള്ള 75 മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 201618 കാലഘട്ടത്തില്‍, വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഫോമാ അവാര്‍ഡുകള്‍. ഫോമാ അവാര്‍ഡ് കമ്മറ്റി അംഗങ്ങളായ ജോണ്‍ ടൈറ്റസ് , ദിലീപ് വെര്‍ഗീസ്, തോമസ് കര്‍ത്തനാല്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് .

2017 ല്‍ ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നേടിയ 102.3 മില്യണ്‍ ഡോളറിന്‍റെ ബിസിനസ് ഉള്‍പ്പെടെ 230 മില്യന്‍ ആകെ വിറ്റുവരവ് നടത്തിയാണ് ഓസ്റ്റിന്‍ ആസ്ഥാനമായുള്ള ട്രിനിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ സിജോ വടക്കന്‍ ഈ തിളക്കമാര്‍ന്ന അംഗീകാരത്തിന് അര്‍ഹനായത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്തെ മികച്ച പ്രകടനങ്ങള്‍ മുന്‍നിറുത്തി മാക്‌സ് അവാര്‍ഡ് 2015 , പ്ലാറ്റിനം ടോപ്പ് അവാര്‍ഡ് 2017 & 2018 , ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്2018 ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

തൃശിവപേരുരിലെ മാളയില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ സിജോ വടക്കന്‍ 2006 ല്‍ ആണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റി ഓസ്റ്റിനില്‍ ആരംഭിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സ്വീകാര്യതയും , വിജയവും സിജോ വടക്കനെ ബിസിനസ്സില്‍ വൈവിധ്യവല്കരണത്തിന്‍റെ പാതയിലേക്ക് നയിച്ചു . റിയല്‍ എസ്‌റ്റേറ്റ്, ഡെവലപ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍, മാനേജ്‌മെന്റ്, ട്രേഡിംഗ് & ട്രാവല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമായി "ട്രിനിറ്റി ഗ്രൂപ്പ് " എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. വളര്‍ന്നു പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പിന്റെ വിറ്റുവരവ് 2017 ല്‍ 230 ദശലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രിനിറ്റി ഗ്രൂപ്പ് ഫ്‌ളേഴ്‌സ് ടി.വി യുഎസ്എയില്‍ പങ്കാളികളായി ദൃശ്യമാധ്യമരംഗത്തേക്കും കടന്നെത്തി . അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച " നാഫ ഫിലിം അവാര്‍ഡ് " (നോര്‍ത്ത് അമേരിക്കന്‍ ഫിലിം ) സംഘടിപ്പിക്കുന്ന നാഫ ടീം സി.ഇ.ഓ കൂടിയാണ് സിജോ വടക്കന്‍.

ബിസിനസ്സ് രംഗത്ത് കുതിക്കുമ്പോഴും, സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും അദ്ദേഹം ഒപ്പം കൂട്ടി തുടര്‍ന്ന് ട്രിനിറ്റി ഫൗണ്ടേഷന്‍ എന്ന ഒരു ചാരിറ്റി ഫൗണ്ടേഷനു അദ്ദേഹം രൂപം നല്‍കി. 2013ല്‍ ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ജഗദല്‍പുര്‍ എന്ന സ്ഥലത്ത് സീറോ മലബാര്‍ രൂപതയുടെ ഭൂമിയില്‍, ആദിവാസി കുട്ടികള്‍ക്കായി ഹോളി ഫാമിലി സ്ക്കൂള്‍ പണിതു നല്‍കി. ഇതിന്റെ ഏകദേശം 75% മുതല്‍ മുടക്കിയത് ട്രിനിറ്റി ഫൗണ്ടേഷനാണ്. െ്രെടബല്‍ കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുകയും, അതിലൂടെ മൂല്യാധിഷ്ഠിത ഉദ്യോഗാര്‍ത്ഥികളായി മാറ്റുക എന്നതായിരുന്നു ട്രിനിറ്റി ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്.കാരണം ഇക്കൂട്ടര്‍ വിദ്യാഭ്യാസ കുറവ് മൂലം സാമൂഹ്യ വിരുദ്ധരുടെ കൈയ്യില്‍ എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ട്രിനിറ്റി ഫൗണ്ടേഷന്‍ നടത്തി വരുന്നത്.

അമേരിക്കയില്‍ ശങ്കര ഐ ഫൗണ്ടേഷന്‍, ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് ട്രിനിറ്റി ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ലിറ്റിയാണ് ഭാര്യ. അലന്‍, ആന്‍ എന്നിവരാണ് മക്കള്‍.

2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയ്ക്കടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ സ്വാമി വിവേകാനന്ദ നഗര്‍ എന്നു നാമയേയം ചെയ്തിരിക്കുന്ന റെനസെന്‍സ് ഹോട്ടലില്‍ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.fomaa.net. ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.
 സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ്  സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ്
Join WhatsApp News
ശശിയുടെ അച്ചൻ 2018-06-04 12:09:06
അവാർഡിന് വേണ്ടി എത്ര കൊടുത്തു? ഫോമയും ഫൊക്കാനയും മറ്റ് പേപ്പർ സംഘടനകളും പണം കൊടുക്കുന്ന പൊങ്ങികൾക്ക് അവാർഡുകൾ വാരിക്കോരി കൊടുക്കും. കഷ്ടം!!! നിസ്വാർത്ഥ സേവനം നടത്തുന്നവർക്ക് ഒലക്കേടെ മൂടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക