ഗ്ലാസ്ഗോ: കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും നല്ല അസോസിയേഷന് പുരസ്കാരം നേടി, അചഞ്ചലമായ നിലപാടുകളോടും, അടങ്ങാത്ത ആവേശോജ്വല തയോടും കുതിക്കുന്ന ഒരു ചെറു കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനം ഈ വരുന്ന തിങ്കള്‍ ( ജൂണ്‍ 4) വൈകുന്നേരം ആറിനു റുതര്‍ ഗ്ലന്‍ വെസ്റ്റേണ്‍ അവന്യൂവില്‍ വച്ച് മലയാളത്തിന്റെ ആര്‍ദ്ര ഗാനങ്ങളുടെ കളിത്തോഴന്‍ ജി വേണുഗോപാല്നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും.
ഏറെ ഉല്‍സാഹത്തോടും, ആവേശത്തോടും കൂടി പ്രവര്‍ത്തിക്കുന്ന നവ നേതൃത്വവും, അതിന് എല്ലാ പിന്തുണയും നല്കുന്ന മുഴുവന്‍ അംഗങ്ങളും ഒത്തുചേരുമ്പോള്‍ ഈ വര്‍ഷത്തെ കലാകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്യുജ്വലമാകും. ടീം കലാകേരളമൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും, സ്നേഹവിരുന്നും ചടങ്ങിന് മാറ്റുകൂട്ടും.
റിപ്പോര്‍ട്ട്: പോള്‍സണ്‍ ലോനപ്പന് .