Image

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

Published on 04 June, 2018
സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജിദ്ദ: സിബിഎസ്ഇ പത്താം തരത്തില്‍ 98.4% മാര്‍ക്കുമായി എല്ലാ വിഷയത്തിലും എ1 നേടുകയും സൗദ്യറേബ്യയില്‍ ഒന്നാം റാങ്കും അന്താരാഷ്ട തലത്തില്‍ ഏഴാം റാങ്കും കരസ്ഥമാക്കിയ റംസി റഊഫിനെയും, 95.8% മാര്‍ക്കുമായി ഫുള്‍ എ1 നേടിയ ഫരീഹ അബ്ദുസമദിനെയും ജിദ്ദ തിരൂരങ്ങാടി മുന്‍സിപ്പല്‍ കെഎംസിസി ഉപഹാരം നല്‍കി ആദരിച്ചു.

പ്രസിഡന്റ് റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ വെന്നിയൂര്‍ സ്വാഗതം പറഞ്ഞു. സുഹൈല്‍ പി.കെ, സീതി കൊളക്കാടന്‍, ഇസ്മായീല്‍ ഒടുങ്ങാട്ട്, അബ്ദുസമദ് പൊറ്റയില്‍, റഹൂഫ് , ജിഫ്‌സില്‍ ചെമ്മാട്, ശമീം താപ്പി, അഫീഫ് ജ, റംസി റഊഫ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക