Image

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 04 June, 2018
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

മംഗഫ്: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി മംഗഫ് റോയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മെയ് 31നു പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി യോഗം സെക്രട്ടറി ആനന്ദ് ഉദയന്‍ 2017  2018 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാജേഷ് ആര്‍ നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 

രക്ഷാധികാരികള്‍ ആയ ബിനോയ് ചന്ദ്രന്റെയും അനുപ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ പ്രസിഡന്റും, ആകാശ് ഹേമന്‍ സെക്രട്ടറി, സജി ഗോവിന്ദ് ട്രഷറര്‍, ബിനു കൃഷ്ണന്‍ വൈസ് പ്രസിഡന്റ്, കിഷോര്‍ കമാല്‍ ജോയിന്റ് സെക്രട്ടറി, രഞ്ജിത്ത് ബാലന്‍ പിള്ള ജോയിന്റ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.സി സുരേഷിനേയും ജയകുമാറിനേയും ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക