Image

കെ.മുരളീധരനെതിരേ ജോസഫ്‌ വാഴയ്‌ക്കന്‍

Published on 05 June, 2018
കെ.മുരളീധരനെതിരേ ജോസഫ്‌ വാഴയ്‌ക്കന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തോല്‍വിക്ക്‌ പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ കനക്കുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോസഫ്‌ വാഴയ്‌ക്കന്‍ രംഗത്തുവന്നു. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന്‌ നിര്‍ബന്ധമുള്ളയാളാണ്‌ മുരളീധരന്‍ എന്ന്‌ വാഴയ്‌ക്കന്‍ പരിഹസിച്ചു.

തന്‍റെ ബൂത്ത്‌ ഭദ്രമാണെന്ന്‌ അവകാശപ്പെടുന്ന മുരളീധരന്‍ അവിടെ പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്ന്‌ പരിശോധിക്കണം. മുരളീധരന്‍റെ ബൂത്തില്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്‌. കൂലിയെഴുത്തുകാരെ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയെയും നേതാക്കളെയും ചെളിവാരിയെറിയുന്ന പണി മുരളീധരന്‍ നിര്‍ത്തണമെന്നും ജോസഫ്‌ വാഴയ്‌ക്കന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക