Image

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)

അനിലാല്‍ ശ്രീനിവാസന്‍ Published on 05 June, 2018
തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)
ബ്രസീലില്‍  നിന്നും തിരിച്ചു പോരുന്നതിനു മുന്‍പൊരു ദിവസ്സം ഞങ്ങളുടെ ബ്രസീലിയന്‍  സുഹൃത്ത് അഗുസ്‌റ്റോ(Augusto) യുടെ വീട്ടില്‍ !ചെല്ലണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോകണമെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു.  പ്രത്യേക പരിപാടികളില്ലാത്ത ഒരു ഞായറാഴ്ച അതിനായി തെരഞ്ഞെടുത്തു. അഗസ്‌റ്റോയും അന്ന് റെഡിയായിരുന്നു. അദ്ദേഹത്തിന്റെ വീട് സോ പോളോ സിറ്റിയില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായി കാംപിനാസ് എന്ന സിറ്റിയുടെ പ്രാന്തപ്രദേശത്തിലാണ്. കാമ്പിനാസില്‍  പോകുന്നത് അവിടെ സ്ഥലങ്ങള്‍ കാണാനല്ല. ഒരു നല്ല യാത്ര, കുറെ സമയം അദ്ദേഹത്തിന്റെ വീട്ടില്‍ കഴിച്ചു കൂട്ടുക അത്ര മാത്രം. എന്നാല്‍  ഈ ഒരു ദിവസം മറക്കാനാവാത്ത ഒരനുഭവമായി മാറിയത് കൊണ്ടാണ്  ഇതെഴുതുന്നത്.

തീരുമാനിച്ച പ്രകാരം രാവിലെതന്നെ അഗുസ്‌റ്റോ കാറുമായെത്തി. ഞങ്ങള്‍ മൂന്നുപേരും ഹോട്ടലില്‍ നിന്നും ബുഫേ ബ്രേക്ഫാസ്‌റ്  കഴിച്ചശേഷം  കാംപിനാസ് ലക്ഷ്യമാക്കി യാത്രയായി. പ്രഭാത ഭക്ഷണത്തില്‍ !ഇത്രയധികം ധാരാളിത്തം വടക്കേ അമേരിക്കയിലെ ഒരു വിധം നല്ല ഹോട്ടലില്‍ പോലും കണ്ടിട്ടില്ല. ട്രോപിക്കല്‍ കാലാവസ്ഥയില്‍ ലഭ്യമാവുന്ന പഴങ്ങള്‍ . നമ്മുടെ നാട്ടില്‍ കാണുന്ന എല്ലാ പഴങ്ങളും അവിടെയുണ്ട്..പപ്പായ, തണ്ണി മത്തന്‍, മാങ്ങാ, പൈനാപ്പിള്‍ അങ്ങിനെ പലതും.. ഇവകൊണ്ടുള്ള പലതരം ജ്യൂസ് കൂടാതെ അവ മുറിച്ചു പല തരത്തില്‍ അലങ്കരിച്ചും വച്ചിട്ടുണ്ടാകും.

സോ പോളോ സിറ്റിയിലൂടെ വണ്ടിയോടിക്കുക അത്ര എളുപ്പമുള്ള  കാര്യമല്ല..പക്ഷെ ഞങ്ങളുടെ ബ്രസീലിയന്‍ കൂട്ടുകാരന്‍ ഒന്നാംതരം െ്രെഡവര്‍ കൂടിയായിരുന്നു. സിറ്റി വിട്ടു കഴിഞ്ഞതും അഗുസ്‌റ്റോ വിശേഷങ്ങള്‍ ! പറഞ്ഞു തുടങ്ങി. ഒത്തിരി ആള്‍ക്കാര്‍ സിറ്റിക്കു പുറത്തു ഫ്‌ലാറ്റുകളില്‍  താമസിച്ചിട്ട് ദിവസവും വണ്ടിയോടിച്ചു സിറ്റി ഓഫീസുകളില്‍  ജോലിക്ക് വരുന്നു. എന്നിട്ട് വൈകുന്നേരം ഉറങ്ങാനായി മാത്രം തി രിച്ചെത്തുന്നു. അതുകൊണ്ടുതന്നെ പ്രവര്‍ത്തി ദിവസങ്ങളില്‍  സിറ്റിക്കു പുറത്തേക്കുള്ള റോഡുകളില്‍ വല്ലാത്ത തിരക്കാണ്, രാവിലെയും വൈകുന്നേരവും.


ദൂരെ മലകളില്‍  കണ്ട ചെറിയ വീടുകള്‍ ചൂണ്ടിക്കാട്ടി അഗുസ്‌റ്റോ 
പറഞ്ഞു ' അവിടെയാണ് ബാഡ് ഗയ്‌സ്' അതായത് മലമുകളിലെ 
ചെറിയ കൂരകള്‍ക്കുള്ളിലാണ് കുഴപ്പക്കാരായ ദരിദ്ര നാരായണന്മാര്‍  
താമസിക്കുന്നത്. നഗരത്തിലെ സംഘടിതമായ കുറ്റകൃത്യങ്ങളുടെയും 
മാഫിയകളുടെയും കേന്ദ്രം. അഴിമതിയുടെ കാര്യത്തിലും 
കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അവര്‍  നമ്മളോടൊപ്പമുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന കാരണം ദാരിദ്ര്യം തന്നെ. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വീടുകള്‍  പുറം പൂശി പൂര്‍ണമാക്കാറില്ല. 
വീട് പൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞു ടാക്‌സ് വെട്ടിക്കനാ
ണിതത്രേ.
കുറച്ചു കഴിഞ്ഞപ്പോള്‍  ചെറിയ പട്ടണങ്ങളിലൂടെയും  ഗ്രാമങ്ങളിലൂടെയുമായി യാത്ര. ബ്രസീലിന്റെ നാട്ടിന്‍ !പുറം ഒന്നുകൂടി മനോഹരമാണ്. കുന്നുകളും മരങ്ങളും നിറഞ്ഞ നാട്. ഇടയ്ക്കു ഞങ്ങള്‍  ഒരു പെട്രോള്‍ പമ്പില്‍  നിറുത്തി. കാറിനു പെട്രോള്‍ അടിക്കാനും ഒരല്‍പം റിലാക്‌സ് ചെയ്യാനും ആയിരുന്നു അത്. അഗുസ്‌റ്റോ ഞങ്ങളെ പമ്പ് പ്രവര്‍!ത്തിപ്പിക്കാന്‍ നിന്ന പയ്യന് പരിചയപ്പെടുത്തി. പിന്നെ അയാള്‍ക്കും ഒരുപാട് കാര്യങ്ങള്‍   അറിയാനും പറയാനും താല്പര്യമായി. വളരെ വേഗം  
കൂട്ടുകാരാകുന്നവരാണ് ബ്രസീലുകാര്‍!. കുറച്ചു സമയം കഴിഞ്ഞു 
ഞങ്ങള്‍  വീണ്ടും യാത്രയായി.
കാംപിനാസ് സിറ്റിയിലൂടെ വേണം ഞങ്ങള്‍ക്ക് കടന്നു പോവാന്‍. 
സിറ്റിക്കുള്ളില്‍  ഒരു പാര്‍ക്കില്‍ ഒരു വലിയ മേള നടക്കുന്നുണ്ടായിരുന്നു. ഒന്ന് കയറാമെന്ന് കരുതി കാറ് നിറുത്തി. പല തരത്തിലുള്ള കരകൗശല വസ്തുക്കള്‍!, ബ്രസീലിയന്‍  പെയിന്റിങ്ങുകള്‍, നാടോടി സംഗീത ഉപകരണങ്ങള്‍  തുടങ്ങിയവയുടെ പ്രദര്‍ശനവും വില്പ്പനയുമാണ് അവിടെ നടക്കുന്നത്. ചുമരില്‍  ചാരിവച്ചിരുന്ന വില്ലുകള്‍ പോലുള്ള സാധനങ്ങള്‍  എന്നില്‍  കൗതുകമുണ്ടാക്കി. ആ വില്ലുകള്‍ക്ക് മുന്നിലായി ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന ഒരു സംഘം എന്തോ കലാപരിപാടിയും നടത്തുന്നുണ്ട്.. ഞങ്ങള്‍ അങ്ങോട്ടുപോയി.
ചുമരില്‍ ചാരി വച്ചിരുന്നതു 'ബെരിമ്ബു' (Berimbau) എന്ന ഒരു താളവാദ്യമായിരുന്നു. അഗുസ്‌റ്റോ അതെക്കുറിച്ച് പറഞ്ഞു തന്നു. ആഫ്രിക്കന്‍ അടിമകളിലൂടെ ബ്രസീലില്‍ എത്തപ്പെട്ടതാണ് ഈ ഉപകരണം. നാലോ അഞ്ചോ അടി നീളത്തില്‍ ബിരിബ (biriba ) എന്ന മരത്തടി മുറിച്ചെടുത്തു അതിന്റെ ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തെക്ക് സ്റ്റീല്‍ കമ്പി വളച്ചു കെട്ടിയാണ് ഇതുണ്ടാക്കുന്നത്. അനുനാദത്തിനായി ഒരു മരക്കായ അകം പൊള്ള ആക്കിയശേഷം ഉണക്കി വില്ലിന്റെ ഒരറ്റത്ത് പിടിപ്പിച്ചിരിക്കുന്നു. ഒരു കമ്പിന്റെയും നാണയത്തിന്റെയും സഹായത്തോടെയാണ് ഇത് വായിക്കുന്നത്.
ആഫ്രോ ബ്രസീലിയന്‍ ! ആയോധനകലയായ കാപോയിര( capoeira ) യില്‍ പങ്കെടുക്കുന്നവരുടെ ചലനങ്ങളെ നിയന്ത്രിക്കാന്‍ ഈ സംഗീത ഉപകരണം   ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു പ്രകടനമാണ് അവിടെ കണ്ടത്.
ലോക്കല്‍ ആര്ട്ടിസ്റ്റുകളുടെ പെയിന്റിങ്ങ് ആസ്വദിക്കുന്നതിനിടയിലാണ് അഗുസ്‌ടോക്ക് ഒരു സെല്‍ ഫോണ്‍ കാള്‍ വന്നത്. ഭാര്യയാണ്. ഞങ്ങളെവിടെയെത്തി എന്ന് ചോദിക്കുകയാണ്. അവരെ ഒരു റെസ്റ്ററെന്റില്‍ കണ്ടു ഭക്ഷണം കഴിച്ച ശേഷം എല്ലാപേരും ഒന്നിച്ചു വീട്ടിലേക്കു പോവുക എന്നതായിരുന്നു പ്ലാന്‍. ഞങ്ങള്‍  അവിടെ നിന്നും കാറില്‍  കയറി റെസ്റ്റാറന്റിലെത്തി. വിശാലമായ ഒരു സ്ഥലത്ത്, ഒരു നദിയിലെക്കിറങ്ങി നില്‍ക്കുന്ന ബാല്‍ക്കണിയുമായി മനോഹരമായ ഒന്നായിരുന്നു അത്. ഉള്‍ഭാഗം വളരെ തുറന്ന രീതിയിലായിരുന്നു. അഗുസ്‌റ്റോയുടെ ഭാര്യയോടൊപ്പം രണ്ടാണ്‍കുട്ടികളും അവരുടെ രണ്ടു കസിന്‍സും ഉണ്ടായിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷം രണ്ടു വലിയ ബോട്ടില്‍ ബിയറില്‍  ഞങ്ങളുടെ ലഞ്ച് ആരംഭിച്ചു. എല്ലാവരും വളരെ സൗഹൃദത്തോടെ ഇടപഴകി. വളരെ സരസയായ ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവര്‍  കഴിച്ചു കഴിയുന്ന വരെ തമാശകള്‍  പറഞ്ഞുകൊണ്ടേയിരുന്നു. അഗസ്‌റൊയുടെ വീട്ടിലെല്ലാരും തന്നെ ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നവരായിരുന്നു. ജോലിക്കായി നാലഞ്ചു വര്‍ഷം അവരെല്ലാം അമേരിക്കയിലായിരുന്നതുകൊണ്ട് ഭാഷ ഒരു പ്രശ്‌നമേ അല്ലായിരുന്നു.
ബ്രസീലിലെ ഭക്ഷണത്തെപറ്റി ഇവിടെ പറയുന്നത് ഉചിതമെന്ന് തോന്നുന്നു. അവര്‍ക്ക് ഏറ്റവും പ്രധാനം മാംസാഹാരമാണ്. ഏറ്റവും കൂടുതല്‍  മാംസം ഉപയോഗിക്കപ്പെടുന്ന ഒരു രാജ്യമാണ് ബ്രസീല്‍. ഞങ്ങള്‍  പോയ സ്ഥലം സീ ഫുഡിനു പേരുകേട്ട സ്ഥലമായത് കൊണ്ട് അത്തരം ഒന്ന് ഓര്‍ഡര്‍  ചെയ്തു.

ഞാനും സുഹൃത്ത് അരവിന്ദും ചിക്കനാണു ഓര്‍ഡര്‍ ചെയ്തത്. പുറത്തു പോയാല്‍ കൂടുതലും വെജിറ്റേറിയന്‍ ആണ്. അത് കാരണം  ബ്രസീലിലെ മത്സ്യ മാംസാദി ഭക്ഷണത്തെ പറ്റി അധികം എഴുതാന്‍   കഴിയില്ല.  ഏതായാലും ഒന്നുണ്ട്, നിങ്ങള്‍  സസ്യഹാരപ്രിയനായാലും മല്‍സ്യമാംസ പ്രിയനായാലും ബ്രസീലില്‍  നിങ്ങള്‍  വളരെ വളരെ ഹാപ്പി ആയിരിക്കും.

ഞാന്‍  ജോലി ചെയ്ത സ്ഥലത്ത് ഉച്ചക്ക് കഴിക്കാന്‍  പോയിരുന്നത് അടുത്തുള്ള ഒരു ബുഫെ റെസ്റ്റാറന്റിലാണ് . അവിടെയുണ്ടായിരുന്ന മൂന്നാഴ്ച്ചകളില്‍ കൂടുതലു  ദിവസവും ഈയൊരു ഹോട്ടലിലെ ബുഫെ തന്നെയായിരുന്നു ഞങ്ങള്‍ ഒരു മടുപ്പും കൂടാതെ കഴിച്ചിരുന്നത്. കാരണം അത്രയ്ക്ക് ഐറ്റംസ് അവിടെയുണ്ടായിരുന്നു...മാത്രമല്ല എല്ലാ ആഴചയും പുതിയ കുറെ ഐറ്റംസ് ഉണ്ടാകുമായിരുന്നു. ഏറ്റവും കൂടുതല്‍ ! കോഫി ഉണ്ടാക്കുന്ന  രാജ്യമായതിനാലാവനം ആളുകള്‍  കോഫി പ്രിയരാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഒരു സ്‌ട്രോങ്ങ് കോഫി പതിവാണ്. വളരെ ആയാസരഹിതമായ ജീവിതരീതിയാണവിടെ. അങ്ങനെ ആ റെസ്റ്റാറന്റില്‍ ഒരു രണ്ടു മണിക്കൂര്‍ ചിലവക്കിയിട്ടു, കോഫിയും കുടിച്ചു ഞങ്ങള്‍  രണ്ടു കാറുകളിലായി അവരുടെ വീട്ടിലേക്കു പോയി.

ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ വീട്ടിലെത്തി. പച്ച മരങ്ങള്‍ നിറഞ്ഞ കുന്നുകളിലാണ് വീടുകള്‍!. അവരുടെ വീടിനു മുന്നില്‍  കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍, ഭൂമിയോട് ചേര്‍ന്ന് ഒരു താഴ്വാരത്തിലായാണ് വീട് കണ്ടത്. അവിടെ നിന്ന് നോക്കുമ്പോള്‍ വീടിന്റെ മേല്‍ഭാഗം ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലായി തോന്നിയില്ല. എന്നാല്‍  വീടിനകത്ത് കയറിയപ്പോള്‍, അതൊരു സ്വപ്ന ഭവനമായി  എനിക്ക് തോന്നി..അത്ര വലുതല്ലാത്ത വീട്. എന്നാല്‍ വളരെ മനോഹരമായി ഇന്റീരിയര്‍  ചെയ്തിരിക്കുന്നു. അതെല്ലാം ഭാര്യയുടെ കൈവിരുതെന്നു ആദ്യമേ അഗുസ്‌റ്റോ സമ്മതിച്ചു. കൂടുതല്‍  അറിഞ്ഞപ്പോള്‍  അവര്‍  ഒരു നല്ല കലകാരിയാണെന്നും വീടിനകവും പുറവും തന്റെ കഴിവും ഭാവനയും കൊണ്ട് ഒരു സ്വപനലോകമാക്കി മാറ്റിയിരിക്കുകയാണെന്നും മനസ്സിലായി.

കുറച്ചുകഴിഞ്ഞു ഞങ്ങള്‍  വീടിനു പുറത്തിറങ്ങി, പിന്നിലെത്തി. ഒരു കൊച്ചു സ്വിമ്മിംഗ് പൂള്‍. തുറസ്സായ സ്ഥലത്തൊരു ഷവര്‍.  അവിടില്ലാത്ത മരങ്ങളും ചെടികളുമില്ല..കുലച്ചു നില്‍ക്കുന്ന വാഴകള്‍. അതിമനോഹരം. കൂടുതല്‍  എഴുതുന്നതിനെക്കാള്‍ കുറച്ചു ചിത്രങ്ങള്‍ ചേര്‍!ക്കുന്നു, കണ്ടു തന്നെ അറിയൂ. ഒരഞ്ചു മണിയായപ്പോള്‍!, പെട്ടെന്ന് മാനമിരുണ്ടു. വന്നാല്‍  മഴവരുന്നത്  കാട്ടിത്തരാം എന്ന് പറഞ്ഞു ഞങ്ങളെ വീടിനു പിറകിലെ ബാല്‍ക്കണിയില്‍  കൊണ്ടുപോയി. അവിടെ നിന്നും അക്ഷരാര്‍ത്ഥത്തില്‍ ശക്തമായ  മഴവരുന്നത്  ഞങ്ങള്‍ കണ്ടു. ദൂരെ മലകളില്‍  നിന്നും ആരവത്തോടെ  മഴയെത്തി. വല്ലാത്തൊരനുഭവം. ഞങ്ങളതു കണ്ടു നിന്നു.

അര മണിക്കുറില്‍  മഴ തോര്‍!ന്നു. ഞങ്ങള്‍ തിരിച്ചു പോരാന്‍  തീരുമാനിച്ചു. വരുന്ന വഴിക്ക് ഹൗസിംഗ് കൊളനിയുടെ പല ഭാഗങ്ങളും ഞങ്ങള്‍ക്ക് കാട്ടിത്തന്നു. എല്ലാം കോണ്‍ക്രീറ്റില്‍  തീര്‍ത്ത വീടുകളാണ്. നാട്ടിലെ വീടുകളുമായി വല്ലാത്ത സമാനത തോന്നി. അഗുസ്‌റ്റോ ഞങ്ങളെ ബസ് സ്‌റ്റേഷനില്‍ എത്തിച്ചു ടിക്കറ്റ് എടുത്തു തന്നു. ഞങ്ങല്‍  ബസ്സില്‍ കയറി ഇരുന്നശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. ഞങ്ങള്‍ ആ ദിവസ്സത്തിന്റെ സുഖകരങ്ങളായ അനുഭവങ്ങള്‍ ഒന്നുകൂടി ഓര്‍!ത്തു പങ്കിട്ടുകൊണ്ട് ബസ് പോകാനായി കാത്തിരുന്നു.

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 4 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ(അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക