Image

ന്യൂയോര്‍ക്കില്‍ ഫോമാ കണ്‍വന്‍ഷന്‍ ഇതുവരെ നടത്തിയിട്ടില്ല: പ്രദീപ് നായര്‍

ഷോളി കുമ്പിളുവേലി Published on 06 June, 2018
ന്യൂയോര്‍ക്കില്‍ ഫോമാ കണ്‍വന്‍ഷന്‍ ഇതുവരെ നടത്തിയിട്ടില്ല: പ്രദീപ് നായര്‍
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിയ്ക്കുന്നതും കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ ഉള്ളതുമായ ന്യൂയോര്‍ക്ക് മേഖലയില്‍ ഫോമായുടെ കണ്‍വന്‍ഷന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ വെളിപ്പെടുത്തി. അതുകൊണ്ട് അടുത്ത കണ്‍വന്‍ഷന് ഏറ്റവും യോജിച്ചത് ന്യൂയോര്‍ക്കാണ്. ശ്രീ.ബേബി ഊരാളില്‍ നടത്തിയത് ക്രൂസ് കണ്‍വന്‍ഷനാണ്. സാധാരണയായി നടത്താറുള്ള ലാന്‍ഡ് കണ്‍വന്‍ഷനായിരുന്നില്ല! ആയതിനാല്‍ ഏറെ മലയാളികളുടെ സാന്നിദ്ധ്യമുള്ള ന്യൂയോര്‍ക്കില്‍ ഫോമാ കണ്‍വന്‍ഷന്‍ അനിവാര്യമാണ്.

ഇപ്പോള്‍തന്നെ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന് നിരവധി സ്‌പോണ്‍സേഴ്‌സ് മുമ്പോട്ടു വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഒരു കണ്‍വന്‍ഷനില്‍ അവരുടെ ബിസിനസ്സിന് വലിയ പരസ്യമാണ് ലഭിക്കുന്നത്.

ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ലഭിയ്ക്കുന്ന അംഗീകാരവും പരസ്യവും ചെറുതായ കാര്യമല്ലല്ലോ? സ്‌പോണ്‍സേഴ്‌സിന്റെ സംഭാവനകള്‍ കൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോട്ടലുകളിലെ മുറി വാടക ഉള്‍പ്പെടെയുള്ള ചെലവുകള്‍ കുറയ്ക്കുവാന്‍ നമ്മുക്ക് സാധിക്കും.

ലോകത്തിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാരകേന്ദ്രമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏതാനും ദിവസം ചെലവഴിയ്ക്കാന്‍ കിട്ടുന്ന അവസരം വേണ്ടാന്നു വയ്ക്കുവാന്‍ ആര്‍ക്കാണ് കഴിയുക? തികച്ചും ജനകീയവും ചെലവ് കുറഞ്ഞതുമായ കുടുംബ കണ്‍വന്‍ഷനാണ് വിഭാവനം ചെയ്യുന്നത്.

2010 ല്‍ ശ്രീ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ലാസ് വേഗാസില്‍ നടന്ന വിജയകരമായ ഫോമാ കണ്‍വന്‍ഷന്‍ വിസ്മരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ലാസ് വേഗാസ് പോലെയുള്ള വലിയ സിറ്റിയില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തി വിജയിപ്പിച്ച ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജോണ്‍ സി.വര്‍ഗീസ്(സലിം) ഇപ്പോള്‍ പ്രസിഡന്റായി മത്സരിയ്ക്കുന്നത് പരിചയ സമ്പന്നതയും പ്രവര്‍ത്തനമികവും ഒരു കണ്‍വന്‍ഷന്റെ അടിസ്ഥാനഘടകങ്ങളാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഷിനു ജോസഫ് ട്രഷററായും മത്സരിയ്ക്കുന്നു. ഫോമായുടെ വളര്‍ച്ചയ്ക്ക് ചിക്കാഗോ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ ഒരു സിറ്റിയിലേക്കാണ് പോകേണ്ടത് എന്ന് എല്ലാവരും ഒന്നടങ്കം ആഗ്രഹിയ്ക്കുന്ന കാര്യമാണ്.

ഫോമായുടെ ഒന്നാമത് കണ്‍വന്‍ഷന്‍ 2008-ല്‍ ടെക്‌സാസിലും രമണ്ടാമത് ലാസ് വേഗാസിലും മൂന്നാമത് കണ്‍വന്‍ഷന്‍ ക്രൂസിലുമാണ് നടന്നത്. 4-ാമത് കണ്‍വന്‍ഷന്‍ 2014-ല്‍ ഫിലാഡല്‍ഫിയായിലും അഞ്ചാമത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡാ മയാമിയിലും നടന്നു. ആറാമത് കണ്‍വന്‍ഷന്‍ ഇപ്പോള്‍ ചിക്കാഗോയില്‍ നടക്കാന്‍ പോകുന്നു. ഇതുവരെ ന്യൂയോര്‍ക്കിന്റെ മണ്ണില്‍ ഫോമാ  കണ്‍വന്‍ഷന്‍ നടന്നിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സത്യത്തെ വളര്‍ച്ചൊടിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. 18-ഓളം  അസോസിയേഷന്‍ ഉള്ള ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടക്കേണ്ടത് ചരിത്രപരമായ ആവശ്യമാണ്. അതിനായി ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്ന് പ്രദീപ് നായര്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂയോര്‍ക്കില്‍ ഫോമാ കണ്‍വന്‍ഷന്‍ ഇതുവരെ നടത്തിയിട്ടില്ല: പ്രദീപ് നായര്‍
Join WhatsApp News
ജോയി കോരുത് 2018-06-06 01:31:26
ഫോമായുടെ ചരിത്രം കുറച്ചെങ്കിലും പഠിച്ചിട്ട് വാർത്ത എഴുതിക്കൂടെ...അവസാനത്തെ പാര ഒരു അപാര പാരഗ്രാഫ് ആയിപ്പോയി. പെറ്റ തള്ള സഹിക്കൂലാ ...
Pandalam Kovalan 2018-06-06 08:36:49
Adutha convention Pandalathu nadathiyalo?
പന്തളം ബിജു തോമസ്‌ 2018-06-06 01:55:29
2010 ല്‍ വാഷിങ്ങ്ടണില്‍ നിന്നുമുള്ള പ്രസിഡന്റും ന്യൂ യോര്‍ക്കില്‍ നിന്നുമുള്ള സെക്രെട്ടറിയും കൂടി ലാസ് വെഗാസില്‍ കണവന്‍ഷന്‍ നടത്തി വിജയിപ്പിച്ചു എന്ന് പ്രദീപ്‌ പറഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സലിം എന്ന സെക്രെട്ടറിയുടെ റീജിയനിലല്ലായിരുന്നു അന്ന് കണവന്‍ഷന്‍ നടന്നത് എന്നും  കൂടി ഓര്‍ക്കണം.  കണവന്‍ഷന്‍ നടത്തിയത് ജോണ്‍ ടൈറ്റസിന്റെ നേത്രുത്വത്തിലുള്ള വെസ്റ്റേണ്‍ ആയിരുന്നു. അന്ന് ആ കണവന്‍ഷന്‍ ഹോസ്റ്റ് ചെയ്തത് ഞാന്‍ പ്രസിഡന്റ്‌ ആയിട്ടുള്ള എന്റെ അസോസിയേഷനുമായിരുന്നു. എല്ലാവരും കൂടി ലാസ് വെഗാസില്‍ തമ്പടിച്ചു ഏഴു ദിവസത്തോളം അഹോരാത്രം കഷ്ടപ്പെട്ടത്തിന്റെ ഫലമായിട്ടാണ്  അത് വന്‍ വിജയമായതും. അന്ന് സെക്രെട്ടറി ആയിരുന്ന മാന്യദ്ദേഹം ഞങ്ങളോട് ഒരു നന്ദി വാക്ക് പോലും പറയാതെ പോയപ്പോള്‍ ചോദ്യം ചെയ്തു. "നന്ദി പറയാന്‍  എനിക്ക് മനസില്ല" എന്ന് അദ്ദേഹം എല്ലാവരുടെയും മുഖത്തു നോക്കി പുച്ചത്തോടെ പറഞ്ഞു. ഇക്കാര്യം ഫോമയ്ക് വേണ്ടി അധ്വാനിച്ചവര്‍ക്ക് നന്നായി അറിയാം. പാലം കടക്കുവോളം, നാരായണ നാരായണാ ....പാലം കടന്നാലോ, കൂരായണ കൂരായണ... 
ന്യു യോര്ക്കര് 2018-06-06 09:37:29

ചാമത്തില്അനുകൂലികളോട്,
ഫിലിപ്പ് ചാമത്തിലിനോടുള്ള സ്നേഹത്തേക്കള്സലിമിനോടുള വിരോധം കൊണ്ടായിരിക്കും ഇത്തരം അഭിപ്രായങ്ങള്എന്നു കരുതുന്നു.

ചാമത്തിലിന്റെ യോഗ്യത എന്താണ്? വ്യക്തിപരമായ നേട്ടങ്ങള്‍? ബിസിനസ് വിജയങ്ങള്‍? അതറിയാന്മലയാളിക്ക് അവകാശമില്ലേ? ഇതൊന്നും അറിയാതെയാണോ വോട്ട് ചെയ്യുന്നത്

വഴിയെ പോകുന്ന ഒരാളെ പിടിച്ചു പ്രസിഡന്റാക്കേണ്ട ഗതികേട് ഫോമക്കുണ്ടോ? ആരാണു ചാമത്തില്‍? അദ്ദെഹത്തിന്റെ പ്രവര്ത്തനങ്ങള്‍, നേട്ടങ്ങള്ഒക്കെ അറിഞ്ഞാല്കൊള്ളാം.

അദ്ധേഹം ഫോമാക്കു എന്തു ചെയ്യും? അതിനുള്ള കെല്പുണ്ടോ എന്നറിയണ്ടെ? അല്ലാതെ ഒരാളെ കെട്ടി ഏല്പ്പിച്ചാല്സ്വീകരിക്കണോ?

ആരാണു സലിം എന്നു കുറെ കാലങ്ങളായി മലയാളികള്ക്ക് അറിയാം. അങ്ങേരുടെ പോരായ്മകളും ഏവര്ക്കും അറിയാം. എങ്കിലും സംഘടനക്കു വേണ്ടി വര്ഷങ്ങളായി പ്രവര്ത്തിക്കുന വ്യക്തിയാണ്. ജനറല്സെക്രട്ടറി പദം അടക്കം പല സ്ഥാനവും വഹിച്ചു.

പ്രസിഡന്റായാല്ഏകാധിപതിയെപ്പോലെ പെരുമാറുമെന്നും പണം മുടക്കില്ല എന്നുമൊക്കെയാണു ആരോപണഗങ്ങള്.

തിരിച്ചൊന്നു ചോദിക്കട്ടെ. ആരാണ് ഫിലിപ്പ് ചാമത്തില്‍? വ്യക്തിപരമായി എത്ര പേര്ക്ക് അറിയാം? അങ്ങേരുടെ പ്രവര്ത്തനങ്ങള്എന്ത്? സംഘടനക്കു വേണ്ടി എന്തു ചെയ്തു? ഡാലസില്എത്ര പേര്അങ്ങേരെ അറിയും? കണ്വന്ഷന്നടത്താന്കെല്പ്പുണ്ടോ? നഷ്ടം വന്നാല്അതു വഹിക്കുമോ? എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാന്കഴിയുമോ? ഡാലസിലെ ഭാരവാഹികള്ക്കൊന്നും അങ്ങേരോടു താല്പര്യമില്ലെന്നതല്ലേ സത്യം?.

ആദ്ദേഹം ആകെ ചെയ്തു എന്നു പറയുന്നത് ടെകസസ് യൂണിവേഴ്സിറ്റിയിലെ ഒരു ഡസന്വിദ്യാര്ഥികളെ ചേര്ത്ത് ഓണം ആഘോഷിച്ചു. അതാണോ വലിയ കാര്യം?

ഇതൊന്നും വ്യക്തമല്ലാത്ത ഒരു സ്ഥാനാര്ഥിയെ പൊക്കിക്കൊണ്ട് വരുന്നതിന്റെ അര്ഥം മനസിലാകുന്നില്ല.

സ്റ്റാറ്റന്ഐലന്ഡ് മാഫിയയുടെ കളിയല്ലെ ഇത്?

ന്യു യോര്ക്കില്കണ്വന്ഷന്നടത്താന്സാഹചര്യമില്ലെന്നു മെട്രൊ ആര്‍.വി.പി പറഞ്ഞിരിക്കുന്നു. സാഹചര്യം എന്നു വരും? കഴിഞ്ഞ ഇലക്ഷന്കാലത്ത് ഇവിടെ സാഹചര്യം ഉണ്ടായിരുന്നു. അതിപ്പോള്എവിടെ പോയി?

ന്യു യോര്ക്കില്റൂം റെന്റ് കൂടുതലാണെന്നു പരയുന്നു റെന്റ് കുറയുന്നതു വരെ കണ്വന്ഷന്വേണ്ടെനാണോ അര്ഥം? എന്നെങ്കിലും റെന്റ് കുറയുമോ? കുറഞ്ഞതും കൂടിയതും ഉണ്ടെന്നതാനു ന്യു യോര്ക്കിന്റെ മെച്ചം.

ഇനി കണ്വന്ഷനാണോ ഏറ്റവും പ്രധാനപ്പെട്ട കാര്യം? മലയാളിയുടെ പ്രശ്നങ്ങളില്ഇടപെടാനും നേത്രുത്വം നല്കാനും കഴിയുന്ന പ്രസിഡന്റ് വരണം. ചാമത്തില്അങ്ങനെ എന്തെങ്കിലും ചെയ്തതായി അറിയില്ല.

എന്തായാലും ന്യു യോര്ക്കില്നിന്നു ന്യു യോര്ക്കിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അംഗീകരിക്കരുത്

ന്യു യോര്ക്കര്

Jose Mathew 2018-06-06 09:45:59
1st FOMAA Convention was in 2008 at Texas 
2nd convention was in 2010 at Las Vegas
3rd Convention was in  2012 at  Cruise
4th Convention was in 2014 at Philadelphia 
5th convention was inn 2016 in Miami 
and 6th Convention going to be in Chicago 

Did we miss any convention ? Any History  teachers ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക