Image

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം, റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തുന്നു

Published on 06 June, 2018
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം, റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തുന്നു
റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്താനാണ് തീരുമാനം. ഇതോടെ ഭവനവാഹന വായ്പകളുടെ പലിശ നിരക്ക് ഉയരുമെന്നുറപ്പായി. നാലര വര്‍ഷത്തിനു ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. 2014 ജനുവരിയിലാണ് ഇതിനു മുന്‍പ് ആര്‍ബിഐ നിരക്കുയര്‍ത്തിയത്.

രാജ്യത്ത് ചില്ലറ വിലക്കയറ്റം കൂടിവരുന്നതും സേവനമേഖലയിലെ വിലക്കയറ്റം ആറു ശതമാനം കവിഞ്ഞതും ജനുവരിമാര്‍ച്ചിലെ ഉയര്‍ന്ന ജിഡിപി വളര്‍ച്ച (7.7 ശതമാനം)യും നിരക്ക് കൂട്ടുന്നതിന് അനുകൂല ഘടകങ്ങളായെന്നാണ് സൂചന. റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സാധാരണ രണ്ടു ദിവസം ചേരുന്ന പണനയ കമ്മിറ്റി ഇത്തവണ മൂന്നു ദിവസമാണു ചേരുന്നത്. 

തിങ്കളാഴ്ച ആരംഭിച്ച യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക