ദിലീപിനോട് ചെയ്യുന്നത് ദ്രോഹമെന്ന് അനുശ്രീ
FILM NEWS
06-Jun-2018

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപിനെ തുറന്നു പിന്തണച്ചുകൊണ്ട് സിനിമാ മേഖലയില്‍ നിന്നു തന്നെ ശബ്ദം ഉയര്‍ന്നിരിക്കുന്നു. മുന്‍നിര നായികയായ അനുശ്രീയാണ് ഇത്തവണ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന മലയാള സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അനുശ്രീ ദിലീപിനെ പിന്തുണയ്ക്കുന്നത്.
എല്ലാവരും ദിലീപേട്ടന് എതിരെ പറയുന്നു. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ചെയ്തത് ദിലീപേട്ടനാണോ എന്ന്. പക്ഷെ അവര്‍ ചെയ്തതോ. ദിലീപേട്ടന്‍ കുറ്റം ചെയ്തു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു നടന്നു. ഇനി ദിലീപേട്ടന്‍ കുറ്റവാളിയല്ല എന്ന് കോടതി വിധിച്ചാല്‍ ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കാന്‍ കഴിയുമോ. അനുശ്രീ ചോദിക്കുന്നു.
മലയാള സിനിമയില്‍ പ്രത്യേകമായി ഒരു സ്ത്രീ സംഘടനയുടെ ആവശ്യമില്ലെന്നും അനുശ്രീ പറയുന്നു. സ്ത്രീ സംഘടനയുടെ രൂപീകരണം ചിലരുടെ ആ സമയത്തെ ഇളക്കം മാത്രമായിരുന്നുവെന്നും അനുശ്രീ വിമര്‍ശിച്ചു.
മലയാള സിനിമയില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് നടന്‍മാര്‍ ഏറെയും രംഗത്ത് വന്നിരുന്നെങ്കിലും നടിമാരില്‍ അധികം പേര്‍ രംഗത്ത് വന്നിരുന്നില്ല. ആദ്യമായിട്ടാണ് ഒരു മുന്‍നിര നായിക ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നത്. ദിലീപിനൊപ്പം ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതാണ് അനുശ്രീ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments