മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് മാറ്റി. ജൂണ്‍ 15 ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂലൈയിലേ റിലീസ് ചെയ്യുകയുളളൂ. അതേസമയം റിലീസ് മാറ്റാനുളള യഥാര്‍ത്ഥ കാരണം അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല
പെരുന്നാള്‍ റിലീസായി 15ന് എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. റിലീസിന് അനുബന്ധമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടികളും നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍ റിലീസ് മാറ്റിവയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കിയിട്ടില്ല. ജൂലൈ 12ലേക്കാണ് റിലീസ് നീട്ടിയിരിക്കുന്നത്. നിപ്പാ ഭീതിയും, ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവയ്ക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്