Image

ഡോ. ജോസ് കാനാട്ട് ലോക കേരള സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍

Published on 06 June, 2018
ഡോ. ജോസ് കാനാട്ട് ലോക കേരള സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍
തിരുവനന്തപുരം: ഡോ. ജോസ് കാനാട്ടിനെ ലോകകേരള സഭയുടെ സ്റ്റാന്റിംങ് കമ്മറ്റി - 1 ലേക്ക് തിരഞ്ഞെടുത്തു.

പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്‍മാനും അമേരിക്കന്‍ മലയാളിയുമായ ഇദ്ദേഹത്തെ പത്മശ്രീ. ഡോ. രവി പിള്ള ചെയര്‍മാനായിട്ടുള്ള കമ്മറ്റിയിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോക കേരളസഭ നിര്‍വ്വഹണവും കേരള വികസന ഫണ്ട് രുപികരണവും കൈകാര്യം ചെയ്യുന്ന കമ്മറ്റിയാണിത്.

ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഏഴ് സ്റ്റാന്റിങ് കമ്മറ്റികളാണ് രൂപികരിച്ചിരിക്കുന്നത്. വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്ന ലോക കേരളസഭയുടെ ഏഴ് സ്റ്റാന്റിങ് കമ്മറ്റിയില്‍ പത്മശ്രീ. ഡോ. രവി പിള്ളക്ക് പുറമെ പത്മശ്രീ. ഡോ. എം.എ.യൂസഫ് അലി, പത്മശ്രീ. ഡോ.ആസാദ് മൂപ്പന്‍, വി.സി.റപ്പായി, സുനിത കൃഷ്ണന്‍, പ്രൊ. കെ.സച്ചിദാനന്ദന്‍, എം.മുകുന്ദന്‍ എന്നിവരാണ് മറ്റ് ചെയര്‍മാന്‍മാര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തിക ,ശാസ്ത്ര സാങ്കേതിക, സാമൂഹിക, കലാരംഗങ്ങളില്‍ കഴിവ് തെളിച്ച വ്യക്തിത്വങ്ങളെയാണ് ലോക കേരള സ്റ്റാന്റിങ് കമ്മറ്റിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

ജനാധിപത്യത്തിന്റെ ആധുനിക വിതാനങ്ങളിലേക്ക് കേരളം വളരുന്നതിന്റെ അതിപ്രധാന നാഴികക്കല്ലായി ഇതിനോടകം മാറിക്കഴിഞ്ഞ ലോക കേരളസഭയയ്ക്ക് ഡോ. ജോസ് കാനാട്ടിന്റെ സേവനം ഒരു മുതല്‍ കുട്ടു തന്നെയായിക്കും എന്നത് നിസംശയമാണ്. പാലാ സ്വദേശിയായ ഡോ.ജോസ്‌കാനാട്ട് കോട്ടയം ബെസേലീയോസ് കോളേജില്‍ ഗസ്റ്റ് ലക് ചററായി സേവനം അനുഷ്ഠിച്ച ശേഷമാണ് തൊണ്ണുറുകളുടെ തുടക്കത്തിലാണ് അമേരിക്കയില്‍ എത്തപ്പെട്ടത് . ന്യൂയോര്‍ക്കിലെ പ്രശസ്തമായ അഡല്‍ഫി യൂണിവേഴ്‌സിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ലൂ), റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം അേേമരിക്കയിലും കേരളത്തിലുമായി സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസ് നടത്തി വരുകയാണ്. അതോടെപ്പം തന്നെ നിരവധി സന്നദ്ധ സംഘടകള്‍ക്ക് നേതൃത്വം നല്‍വരുന്ന വ്യക്തി കുടിയാണ് ഡോ.ജോസ് കാനാട്ട്.
Join WhatsApp News
നാരദന്‍ -from Houston 2018-06-06 18:47:37
അയ്യോ നിങ്ങള്‍ ആരും ഇരിക്കരുതേ , നിങ്ങള്‍ standing കമ്മറ്റിയില്‍ തന്നെ നില്‍ക്കണം.
നിങ്ങള്‍ ഇരുന്നാല്‍ ഇ ഭൂ ലോകം കറങ്ങുന്നത് പോലും നില്കും.
കണ്ടോ ടെക്സാസില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നത് , തല പോയ പാമ്പ് കടിക്കുന്നു, ആലിപ്പഴം വീഴുന്നു. ട്രുംപ് യേശു എന്ന് കരുതി സ്തുതി പാടുന്ന മലയാളികള്‍, ഇതാ ലോകത്തിന്‍റെ അവസാനം ടെക്സാസില്‍ നിന്ന് തുടങ്ങുന്നു.
അതിനാല്‍ ഇനി ഉള്ള കുറഞ്ഞ കാലം അമിര്‍തിന്‍ സമമാം നല്ല ജാക്ക് ഡാനിഎല്‍, ബ്ലാക്ക്‌ ലേബല്‍ എന്നിവ ചില്ലിന്‍ വെള്ള ഗ്ലാസില്‍ പകര്‍ന്നു, stormy ഡാനിഎല്‍ പോലെയുള്ള പെണ്ണിനെ കൂടെ കൂടി അടിച്ചു പൊളിച്ചു ജീവിക്കുക.
 അസുഖം വന്നാല്‍ മരുന്നില്ല , ഹോസ്പിടല്‍ ഇല്ല, medicare ഇല്ല വിര്‍ദ പെന്‍ഷന്‍ ഇല്ല, എല്ലാം അ പെണ്ണ് പിടിയന്‍ നശിപ്പിച്ചു. ഇവന് സ്തുതി പാടുന്ന മലയാളി എല്ലാം തന്നെ ടെക്ഷ് അസ്സില്‍  അതില്‍ നല്ല ശതമാനം  ഹൂസ്ടനിലും,  storm സീസന്‍ വന്നു എങ്ങോട്ട് ഓടും നമ്മള്‍ ഓടും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക