Image

എബിവിപി വിരട്ടലില്‍ വിറയ്‌ക്കാതെ മരം നട്ട്‌ എസ്‌എഫ്‌ഐ വനിതാ നേതാവ്‌

Published on 07 June, 2018
എബിവിപി  വിരട്ടലില്‍ വിറയ്‌ക്കാതെ മരം നട്ട്‌  എസ്‌എഫ്‌ഐ വനിതാ നേതാവ്‌
തൃശുര്‍:എബിവിപിക്കു മുന്‍തൂക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളജില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപിക്കാര്‍ തടഞ്ഞു വെച്ച്‌ . എസ്‌എഫ്‌ ഐക്കാരെ തടഞ്ഞ്‌ വെച്ച്‌ കയര്‍ക്കുന്ന എബിപിപി പ്രവര്‍ത്തകര്‍ക്ക്‌ ചുട്ട മറുപടി കൊടുത്ത്‌ മരം നട്ട ശേഷമാണ്‌ എസ്‌എഫ്‌ ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ്‌ വിട്ടത്‌.

എബിവിപി വിരട്ടലില്‍ വിറയ്‌ക്കാതെ വന്ന കാര്യം നേടിയെടുക്കുന്നതിന്‌ വേണ്ടി എസ്‌എഫ്‌ഐ ജില്ലാക്കമ്മിറ്റിയംഗം സരിതയും പ്രവര്‍ത്തകരും സംസാരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പരിപാടി നടത്തുന്നതിനായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ്‌ സച്ചിന്‍ കോളേജ്‌ പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ ക്യാമ്പസില്‍ പ്രവേശിച്ചിരുന്നു. ഇത്‌ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. വൃക്ഷത്തൈകളുമായി എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ തടയുന്ന എബിവിപിക്കാരോടു നിങ്ങള്‍ക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതു വിഡിയോയില്‍ കാണാം.

പ്രകോപിതരായി സരിതയ്‌ക്കു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ആക്രോശിച്ച്‌ ആക്രമിക്കാനായി പാഞ്ഞടുക്കുന്നുണ്ട്‌. തൈവയ്‌ക്കാന്‍ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈനട്ടിട്ടേ പോകൂ എന്നും , ക്യാമ്പസില്‍ മരം വെക്കുന്നതിന്‌ അനുമതി വാങ്ങിയിട്ടുണ്ടെന്നും സരിത പറയുന്നുണ്ട്‌. എന്നാല്‍ പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു.
എസ്‌എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല തീരുമാനിക്കുന്നതെന്ന്‌ പറഞ്ഞാണ്‌ സരിത അവര്‍ക്കു മറുപടി നല്‍കുന്നത്‌. ഒടുവില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ എബിവിപി മുട്ട്‌ മടക്കുകയായിരുന്നു. തുടര്‍ന്ന്‌ തൈനട്ട ശേഷമാണ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ്‌ വിട്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക