Image

ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സി. കിക്ക്‌ഓഫ്‌ മെയ്‌ 5-ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 March, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സി. കിക്ക്‌ഓഫ്‌ മെയ്‌ 5-ന്‌
വാഷിംഗ്‌ടണ്‍ ഡി.സി.: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനഞ്ചാം ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണിലെ അനന്തപുരിയില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ അരങ്ങേറുന്നതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്‌ഓഫിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക്‌, ന}ജെഴ്‌സി എന്നിവിടങ്ങളിലെ കിക്ക്‌ഓഫുകളുടെ വിജയത്തിനുശേഷം അടുത്ത കിക്ക്‌ഓഫ്‌ വാഷിംഗ്‌ടണ്‍ ഡി.സി. റീജിയനിലായിരിക്കുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ വിപിന്‍ രാജ്‌ അറിയിച്ചു. മെയ്‌?5 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ 3 മണിമുതല്‍ വൈകീട്ട്‌ 7 മണിവരെ മെരിലാന്റില്‍ വെച്ചാണ്‌ (4711 നോക്‌സ്‌ റോഡ്‌, കോളേജ്‌ പാര്‍ക്ക്‌, മെരിലാന്റ്‌ 20740) റീജിയണല്‍ കണ്‍വന്‍ഷനും കിക്ക്‌ഓഫും.

ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ-സാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന്‌ വിപിന്‍ രാജ്‌ അറിയിച്ചു. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിപിന്‍ രാജ്‌ 703 307 8445, ഷഹി പ്രഭാകരന്‍ 301 442 0908.
ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സി. കിക്ക്‌ഓഫ്‌ മെയ്‌ 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക