Image

'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന്‌ സൂചന; ജനറല്‍ ബോഡി 24ന്‌

Published on 07 June, 2018
'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന്‌ സൂചന; ജനറല്‍ ബോഡി  24ന്‌


മലയാള സിനിമാ മേഖലയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മോഹന്‍ലാല്‍ എത്തുമെന്ന്‌ സൂചന. നിലവിലെ പ്രസിഡന്റ്‌ ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായാണ്‌ വിവരം.

ഈ മാസം 24ന്‌ കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കാം. നിലവിലെ പ്രസിഡന്റ്‌ ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ്‌ മോഹന്‍ലാല്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നോമിനേഷന്‍ കൊടുത്തതെന്നാണ്‌ സൂചന. എന്നാല്‍ മറ്റൊരാള്‍ ഈ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുക്കുന്ന സാഹചര്യമുണ്ടായാല്‍ താന്‍ പിന്മാറുമെന്ന്‌ മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്‌.

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച രമ്യ നമ്‌ബീശനെതിരെയും പൃഥ്വിരാജിനെതിരെയും അച്ചടക്ക നടപടി കൈക്കൊള്ളാന്‍ തീരുമാനമായെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക