Image

ഡെമോക്രാറ്റിക് പാര്‍ട്ടി എട്ട് സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ പൂര്‍ത്തിയാക്കി. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 June, 2018
ഡെമോക്രാറ്റിക് പാര്‍ട്ടി എട്ട് സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ പൂര്‍ത്തിയാക്കി. (ഏബ്രഹാം തോമസ്)
കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കലണ്ടറില്‍ തിരക്ക് പിടിച്ച പ്രൈമറി ദിനമായിരുന്നു. എട്ട് സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി പ്രൈമറികള്‍ പൂര്‍ത്തിയാക്കിയത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. കാരണം 23 സീറ്റുകള്‍ വിജയിച്ചാല്‍ മാത്രമേ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടാനാവൂ.

ഈ സംസ്ഥാനങ്ങളില്‍ ന്യൂജേഴ്‌സിക്കും കാലിഫോര്‍ണിയയ്ക്കുമാണ് പാര്‍ട്ടി വലിയ പ്രാധാന്യം കല്‍പിക്കുന്നത്. ന്യൂജേഴ്‌സിയില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് പ്രിയംകരനായ മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറും നേവി പൈലറ്റുമായ മൈക്ക് ഷെറിന്‍ എതിരാളികളെ പരാജയപ്പെടുത്തി നിലവിലെ ജനപ്രതിനിധി റിപ്പബഌക്കന്‍  റോഡ്‌നി ഫ്രെലിംഗ് ഹുയുസെനിനെ നേരിടാന്‍ അര്‍ഹത നേടി.

ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രൈമറി ഫലങ്ങള്‍ അറിയാന്‍ ദിവസങ്ങളെടുക്കും. അങ്ങനെയാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ. ഈ മത്സരങ്ങളില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന് പ്രവചിക്കാനാവില്ല.

ഗാവില്‍ ന്യൂസം ആദ്യ രണ്ടു റൗണ്ടുകളില്‍ വിജയിച്ച് നിലവിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണുമായി ഏറ്റുമുട്ടാന്‍ തയാറെടുക്കുകയാണ്. കാലഫോര്‍ണിയ സെന്റര്‍ ഡയേന്‍ ഫിയന്‍സ്റ്റെയിനിന് പാര്‍ട്ടി വീണ്ടും നോമിനേഷന്‍ നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ എതിരാളി സ്വന്തം പാര്‍ട്ടിയില്‍ നിന്നായിരിക്കുമോ റിപ്പബ്ലിക്കന്‍ ആയിരിക്കുമോ എന്ന് പറയാറായിട്ടില്ല.

കഴിഞ്ഞ ദിവസത്തെ പ്രൈമറികള്‍ കേന്ദ്രീകരിച്ചത് പ്രധാനമായും സ്ത്രീ സ്ഥാനാര്‍ത്ഥികളിലായിരുന്നു. അലബാമയില്‍ നാല് തവണ ജനപ്രതിനിധിയായ റിപ്പബ്ലിക്കന്‍ മാര്‍ത്താ റോബിക്ക് പ്രൈമറിയില്‍ ആവശ്യമായ 50% വോട്ടുകള്‍ ലഭിച്ചില്ല. ഇനി അടുത്തമാസം നടക്കുന്ന  റണ്‍ ഓഫില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കണം.

ന്യൂമെക്‌സിക്കോയില്‍ റിട്ടയര്‍ ചെയ്യുന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സൂസന മാര്‍ട്ടിനസിന്റെ സ്ഥാനത്തിന് വേണ്ടി മത്സരിക്കുവാന്‍ ഡെമോക്രാറ്റിക് ജനപ്രതിനിധി  മിഷൈല്‍ ലുവാന്‍ ഗ്രിഷം യോഗ്യത നേടി. അലബാമയില്‍ സംസ്ഥാനത്തെ ആദ്യവനിതാ ഗവര്‍ണ്ണറായ കേ ഐവി എതിരാളികളായ മൂന്ന് സ്വന്തം പാര്‍ട്ടി(റിപ്പബ്ലിക്കന്‍)കാരെ പരാജയപ്പെടുത്തി.
സൗത്ത് ഡക്കോട്ടയില്‍ ജനപ്രതിനിധിയായ ക്രിസ്റ്റിനോയെ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കുള്ള ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി.

ഇതിനിടയില്‍ സെനറ്റിന്റെ ഓഗസ്റ്റിലെ ഒഴിവുകാലം വെട്ടിച്ചുരുക്കുന്നതായി സെനറ്റ് മെജോരിറ്റി ലീഡര്‍ മിച്ച് മക്കോണല്‍ അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നാമനിര്‍ദേശം ചെയ്ത വ്യക്തികളെ സ്ഥിരപ്പെടുത്തുവാനാണ് ഈ നീക്കം എന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ഒഴിവു ദിനങ്ങള്‍ കുറച്ചാല്‍ സെനറ്റര്‍മാര്‍ക്ക് നീണ്ട തിരഞ്ഞെടുപ്പു പ്രചരണവും വെട്ടിച്ചുരുക്കേണ്ടി വരും. പ്രസിഡന്റിന്റെ നോമിനികളെ സ്ഥിരപ്പെടുത്തുവാനുള്ള ശ്രമത്തിന് ഡെമോക്രാറ്റുകള്‍ തടസം സൃഷ്ടിക്കുന്നതാണ് ഒഴിവ് കുറയ്ക്കുവാന്‍ തീരുമാനിക്കുവാന്‍ കാരണം എന്ന് മക്കോണല്‍ പറഞ്ഞു. 'പാസ്സാക്കുവാന്‍ അത്യാവശ്യമായ സ്‌പെന്‍ഡിംഗ് ബില്ലുകള്‍ പാസ്സാക്കുകയും വേണം', സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഒബാമയുടെ കാലത്ത് നോമിനേറ്റ് ചെയ്ത 100 ജഡ്ജ്മാരെ സ്ഥിരപ്പെടുത്തുന്നതിന് റിപ്പബ്ലിക്കനുകള്‍ വിഘാതം സൃഷ്ടിച്ചതിനാലാണ് ഇപ്പോള്‍ 150 ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ടായിരിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടി എട്ട് സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ പൂര്‍ത്തിയാക്കി. (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2018-06-07 11:05:35
Abraham Thomas, I like to point out an error. In California, Democrat Candidate Gavin Newsom will face Republican John Cox. Jerry Brown is the present Governor, a Democrat.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക