Image

പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മാതാവ്‌

Published on 07 June, 2018
പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മാതാവ്‌
ആലുവ എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മാന്റെ അമ്മ ഫാത്തിമ രംഗത്തെത്തിയിരിക്കുകയാണ്. മാത്രമല്ല,കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗമായിരുന്നു ഉസ്മാനെന്നും മകന്‍ നിരപരാധിയാണെന്നും, കൂടാതെ, നിരപരാധിയായ മകനെതിരെ പൊലീസ് കേസെടുത്തതോടെ ഉസ്മാന് ഇനി തിരിച്ച് ഗള്‍ഫിലേക്ക് പോകാനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഫാത്തിമ .കൂടാതെ അതേസമയം, പന്ത്രണ്ട് വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് ഉസ്മാനില്‍ മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നതെന്നും ഭാര്യ ഫെബിനയും പറഞ്ഞു. താടി വെച്ചാല്‍ തീവ്രവാദിയാകുമോയെന്നും ഫെബിന എടുത്തുചോദിച്ചിരിക്കുന്നു.ഇതിനെല്ലാം പുറമെ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തല്ലിച്ചതച്ചവരെ സ്ഥലംമാറ്റിയതുകൊണ്ട് നീതികിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക