Image

ഹെഡ്ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

Published on 07 June, 2018
ഹെഡ്ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
നാഗ്പുര്‍: ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു.

ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖര്‍ജി ഡയറിയില്‍ രേഖപ്പെടുത്തി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സംഘടയുടെ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക