Image

ഫോമയില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് (ബാബു മുല്ലശ്ശേരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍)

Published on 07 June, 2018
ഫോമയില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് (ബാബു മുല്ലശ്ശേരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍)
ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഹൂസ്റ്റണ്‍ ടെക്‌സസ്സിനെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ 28 വര്‍ഷമായി താമസിക്കുന്ന ഞാന്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം ആരംഭിച്ചു ഫോമായില്‍ എത്തിപ്പെട്ട ആളാണ്. ഫൊക്കാന രൂപീകരിച്ചതിന് ശേഷം 16 വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് ഒരു കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഈ നഗരം തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഇതേ പോലെ തന്നെ ഈസ്റ്റ് കോസ്റ്റ്ല്‍ താമസിക്കുന്ന ചിലരുടെ പിടിവാശി ആ സംഘടനയെ രണ്ടായി പിളര്‍ത്തി. അന്ന് ശ്രീ. ശശിധരന്‍ നായര്‍ എന്ന വ്യക്തിയുടെ ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം ആണ് ഫോമ എന്ന് സംഘടന രൂപം കൊണ്ടതും ആദ്യ സമാഗമം ഹൂസ്റ്റണില്‍ വെച്ച് നടത്തപ്പെട്ടതും. വീണ്ടും ഒരു ദശാബ്ദകാലം കഴിഞ്ഞിരിക്കുന്നു. വീണ്ടും ഒരു കൺവെൻഷൻ ഈ പ്രദേശത്തേക്ക് വരേണ്ടത് ഒരു അനിവാര്യത ആണ് 

ഹൂസ്റ്റണ്‍, 
ഡാലസ്, മകാല്ലെന്‍, ഒക്കലഹോമ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട ഈ പ്രദേശത്തു നിന്നും എന്നെ നാഷണല്‍ കമ്മിറ്റിയിലേക്ക് അയച്ച എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഫോമയില്‍ വളരെ പ്രതീക്ഷകളോടെ പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ക്ക് പലപ്പോഴും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയാന്‍ സാധിക്കാറില്ല എന്ന സത്യം കൂടി വെളിപ്പെടുത്തുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്വയം ഭരണം നടത്തുന്ന അവസ്ഥ. അവര്‍ തീരുമാനങ്ങള്‍ എടുത്തു നാഷണല്‍ കമ്മിറ്റിയെ അറിയിക്കുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന നിലയില്‍ നാഷണല്‍ കമ്മിറ്റിയില്‍ വന്ന് പറയുന്ന രീതി ജനാധിപത്യ സംവിധാനത്തിന് തന്നെ എതിരാണ്. നാഷണല്‍ കമ്മിറ്റിയില്‍ ചര്‍ച്ചക്ക് ശേഷം മാത്രമേ എക്‌സിക്യൂട്ടീവ് അത് തീരുമാനങ്ങള്‍ ആക്കി മാറ്റാവൂ എന്നാണു എന്റെ അഭിപ്രായം. അത് പോലെ തന്നെ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മുകളില്‍ ഒരു സ്ട്രീറ്റിങ് കമ്മിറ്റി യെ കൊണ്ട് പ്രതിഷ്ഠിക്കുന്ന വിചിത്രമായ കാഴ്ചയും കാണുവാന്‍ സാധിച്ചു. സ്ട്രീറ്റിങ് കമ്മിറ്റി എന്താ നാഷണല്‍ കമ്മിറ്റിയുടെ മുകളില്‍ ആണോ? അവര്‍ എല്ലാം ചേര്‍ന്ന് ഒരു കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്തു വരുന്ന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ നോക്ക് കുത്തികളായി മാറുന്ന അവസ്ഥ ഇപ്പോള്‍ നിലവിലുണ്ടെന്ന് തുറന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ തരത്തിലുള്ള പ്രവര്‍ത്തികള്‍ ഏകാധിപധികളെ സൃഷ്ടിക്കുക മാത്രം ആണ് ചെയ്യുക എന്നും ഓര്‍മ്മപ്പെടുത്തട്ടെ.

ലാസ് വേഗാസ് കണ്‍വെന്‍ഷന്‍ ആരും മറന്ന് കാണില്ല. ഫൗണ്ടിങ് പ്രസിഡന്റ്‌നെ സ്‌റ്റേജില്‍ കയറ്റില്ല എന്ന വാശിയായിരുന്നു അന്ന് ചിലര്‍ക്ക്. അതിനും ചുക്കാന്‍ പിടിച്ചത് ആരാണെന്ന് അന്വേഷിക്കണം. തിരുവല്ലയില്‍ നിര്‍ദ്ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോഴും ശ്രീ. ശശിധരന്‍ നായര്‍ക്ക് അകലെ നിന്നും കാണുവാന്‍ മാത്രമേ സാധിച്ചുള്ളൂ. അന്ന് മനസ്സില്‍ എല്ലാവരും കുറിച്ചാണ്. ഇങ്ങനെ ഉള്ളവരെ സംഘടയില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നു. പരസ്പര വിശ്വാസത്തോടെ സ്‌നേഹത്തോടെ എല്ലാവരെയും ഉള്‍ക്കൊണ്ട് ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം അധികാരത്തില്‍ ഏറുന്നവര്‍. അങ്ങനെ ഉള്ളവരെ വേണം നേതാക്കന്മാര്‍ ആക്കുവാന്‍.

ഒന്നിച്ചു സ്‌നേഹത്തില്‍ നടന്നിരുന്ന ഒരു ദേശിയ സംഘടന രണ്ടായി വിഭജിച്ചതില്‍ ഈസ്റ്റ് കോസ്റ്റ്ല്‍ ഉള്ള ചിലരുടെ സ്വാര്‍ദ്ധത നിലനിര്‍ത്തുവാന്‍ വേണ്ടി ആയിരുന്നു. കാര്യം ന്യൂ യോര്‍ക്ക് െ്രെടസ്‌റ്റേറ്റ് പ്രദേശത്തു നിരവധി സംഘടനകളും പേപ്പര്‍ സംഘടനകളും ഉണ്ടെന്നുള്ളത് കൊണ്ട്, ഞങ്ങള്‍ പിടിക്കുന്ന മുയലിനു രണ്ട് കൊമ്പ് എന്നുള്ള ജനാതിപത്യ ധ്വമസാനം ആണ് അരങ്ങേറുന്നത്. മറ്റുള്ള പ്രദേശത്തു നിന്നും വരുന്നവര്‍ ഈ ചിറ്റപ്പന്‍ നയം അംഗീകരിച്ചു കൊടുക്കുവാന്‍ പാടില്ല. ന്യൂ യോര്‍ക്കില്‍ കണ്‍വെന്‍ഷന്‍ കൊടുത്തപ്പോള്‍ ചിലവുകള്‍ താങ്ങാന്‍ വയ്യാതെ ആണ് ക്രൂയിസ് കണ്‍വെന്‍ഷന്‍ ആയി അത് മാറിയത് എന്ന് ആര്ക്കാണ് അറിയാന്‍ പാടില്ലാത്തത്? ബേബി ഊരാളില്‍, ഷാജി എഡ്‌വേഡ് തുടങ്ങിയവരോട് സംസാരിച്ചാല്‍ അറിയാവുന്ന സത്യമാണ് അത്. ഫൊക്കാന പോലും രണ്ട് തവണ ഒരിക്കല്‍ റോചെസ്റ്ററിലും പിന്നീട് ഒരിക്കല്‍ അല്‍ബാനിയിലും വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തിയതു. വീണ്ടും ഒരു മലമുകളിലേക്ക് ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ എന്ന പേരില്‍ മനുഷ്യരുടെ കണ്ണില്‍ പൊടി ഇട്ട് കളിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. അടുത്ത തവണയും ന്യൂ ജേഴ്‌സി ഇപ്പോള്‍ തന്നെ തയ്യാറായി നില്‍ക്കുന്നു. വീണ്ടും ഒരു ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ നടത്തുന്നതിന് മുമ്പ്, ന്യൂ യോര്‍ക്കിലുള്ള രണ്ട് റീജിയണുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കണം. രണ്ട് റീജിയനും ഒന്നിച്ചിരുന്നു സര്‍വ്വ സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരണം. തമ്മിലടിച്ചു പരസ്പരം ചെളി വാരി എറിഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്തേക്ക് കണ്‍വെന്‍ഷന്‍ ഒരിക്കലും പോകുവാന്‍ പാടില്ല എന്ന ദൃഢ പ്രതിജ്ഞയെടുക്കാന്‍ ഡെലിഗേറ്റുകള്‍ തയ്യാറാവണം. ഏവര്‍ക്കും നന്മകള്‍ ആശംസിക്കുന്നു.
Join WhatsApp News
Newyorker 2018-06-07 10:43:07
ഫോമാ പിളരുന്നു. എന്ന് എന്നു പിളരും എന്നു മാത്രം അറിഞ്ഞാല്‍ മതി.
ഇത്തരം നാലു പ്രസ്താവന കൂടി വന്നാല്‍ ഫോമയുടെ കഥ കഴിഞ്ഞു. ഫോമയെ വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച നേതാക്കളെ അവഹേളിക്കുകയും വഴിയെ പോയ ഒരാളെ നേത്രുസ്ഥാനത്തു പ്രതിഷ്ടിക്കുവാന്‍ നോക്കുകയും ചെയ്യുന്ന ഹീന ശ്രമമാണിത്.
അതിനിടയില്‍ പ്രാദേശിക വാദം കൊണ്ടുവരുന്നു. ഈസ്റ്റ് കോസ്റ്റ് ആണു ഏത് സംഘടനയുടെയും നട്ടെല്ല്. അവിടെയാണ് ആള്‍ ബലം. അതിനെ അങ്ങ് അവഗണിക്കാമെന്നു കരുതുന്നവര്‍ മൂഡ സ്വര്‍ഗത്തിലാണ്.
സ്റ്റാറ്റന്‍ ഐലന്‍ഡ് മാഫിയ ആണ് ഇതിനു ചരടു വലിക്കുന്നതെന്നറിയാം.
വിഷമിക്കണ്ട കോടതിയില്‍ നമുക്ക് ഉടനെ കാണാം. ഇലക്ഷന്‍ നടപടിക്രമം ലംഘിച്ച സ്ഥാനാര്‍ഥിയെ അംഗീകരിച്ചതിനു കോടതിയില്‍ ഉത്തരം പറയട്ടെ. അതിനു ശേഷം മതി ഇലക്ഷന്‍ 
ജോയി കോരുത് 2018-06-07 11:12:00
എനിക്ക് ശേഷം പ്രളയം, ആ ചിന്ത തന്നെ ഈസ്റ്റ് കോസ്റ്റിന് അനുചിതം.
Sarasan 2018-06-07 11:18:57
ന്യൂ യോർക്കർ കഴിഞ്ഞ വർഷം വേറെ ഫൊക്കാനക്കാരൻ ആയിരുന്നല്ലോ. ആരുടെയോ കാലു തിരുമ്മിയും സഭ, പള്ളി ഒക്കെ പറഞ്ഞു കമ്മിറ്റി മെമ്പർ ആവാൻ പോകുന്നതല്ലേ ഉള്ളൂ. കഴിഞ്ഞ 10 വർഷം ഫോമയിൽ എന്താ നടന്നേ എന്ന് അത്ര പിടിപാടുണ്ടാവില്ല. പിന്നെ കേസ്, അത് നമ്മൾക്കൊരു പുത്തരി ആണോ? കേസ് വരട്ടേ ... ആരുടെ ഒക്കെ നിക്കർ കീറും എന്ന് നോക്കാം... സരസൻ ഉണ്ടാവും... കാണാം !! 
Fomaa lover 2018-06-07 11:23:18
ഈ പ്രസ്താവന ഇറക്കിയ വ്യക്തിയെ സംഘടനയില്‍ നിന്നു പുറത്താക്കണം. വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിനു അനുവദിക്കരുത്.
പക്വതയില്ലാത്ത ഏതാനും പേര്‍ ഫോമാ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നാണു മനസിലാക്കേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കില്‍ പഴയ ഫൊക്കാനയുടെ സ്ഥിതി ഫോമക്കും വരും. 
ശശിയുടെ അച്ചൻ 2018-06-07 11:28:15
ഏതവനാടെ ഈ ന്യൂയോർക്കർ? ഫോമ പിളർത്താൻ ചങ്കുറപ്പുള്ള ഒരുത്തനും ഇന്ന് ഫോമയിലില്ല. ന്യൂയോർക്കിൻ ഒരു അമേരിക്കൻ സംഘടനയ്ക്കു പോലും കൺവൻഷൻ നടത്താൻ പറ്റില്ല. പിന്നയല്ലെ ഒരു മലയാളി ഒണക്ക സംഘന. പിന്നെ ന്യൂയോർക്കിലെ കുറച്ച് ചാകാറായ കിളവന്മാരല്ല തീരുമാനമെടുക്കണ്ടത് എവിടെ കൺവൻഷൻ വേണമെന്ന്.
Dallaswala 2018-06-07 11:35:34
Only Mullasery knows the candidate from Dallas. ask other Dallas people including RVP. Nobody knows him.
We dont want unknown people top lead Fomaa
Sarasan 2018-06-07 11:54:23
Dallaswala ന്യൂ യോർക്കിൽ ഇരുന്നാണ് എഴുതുന്നത് എന്ന് തോന്നുന്നു. പിന്നെ ഡാലസ് RVP  ആരുടെ കള്ള വോട്ട് കൊണ്ടാണ് സമാസമം ആയതു എന്ന് ചോദിക്കണം. അങ്ങനെ അല്ലേ പിന്നെ ടോസ്സ് ചെയ്തത് !!
ജോണി പുതിയറ 2018-06-07 12:19:17
പത്ത് വർഷത്തേക്ക് ഓടാനുള്ള ഇന്ധനം നിറച്ചിരിക്കുന്ന ഫോമാ പിളർത്താൻ വെച്ച വെള്ളം വാങ്ങി വെച്ചേക്കു. നമ്മുടെ സെക്രട്ടറി തന്നെ എല്ലാത്തിനും പരിഹാരം കണ്ടോളും. ഇത്രയും ഇന്ധനം നിറച്ച സ്ഥിതിയ്ക് ഇനി ഇദ്ദേഹം തന്നെ ആയിരിക്കുമോ അടുത്ത പത്ത് വർഷത്തേക്ക് ഫോമാ ഓടിക്കുന്നത്?
American Malayali 2018-06-07 16:00:16
Kazhinja FOMAA electionil pushpam pole thotta ---------- Sathan Islandilum,Queensilum okke olla Maphiyakal? 
idaa vannu case 2018-06-07 22:41:46
ഇപ്പോള്‍ കിട്ടിയത്
ഫോമാ ഇലക്ഷനു സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷനിലെ ഡലിഗേറ്റ്‌സിനെ അംഗീകരിച്ച നടപടി ചോദ്യം ചെയ്ത് ഭാരവാഹികള്‍ക്കും ഇലക്ഷന്‍ കമ്മീഷനും വക്കീല്‍ നോട്ടീസ് അയച്ചതായി അറിയുന്നു. 
സദാശിവൻ 2018-06-07 17:54:12
ഫോമായോ  ഫോകാനയോ  ഫൗണ്ടർ  ആയിക്കോട്ടെ  പഴയ  പ്രെസിഡണ്ടോ  പഴയ  ഭാരവാഹിയോ  ആരുമാകട്ടെ  ഏപ്പോഴും  എല്ലാ മീറ്റിങ്ങിലും  ചടങ്ങിലും  കയറ്റി  കസേരയിൽ  ഇരുത്താനോ  പ്രസംഗിപ്പിക്കാനോ  കഴിയില്ല മുല്ലശേരി .  അതു  ശരിയല്ല . അത് ശരിയായ  നടപടി അല്ല . അങ്കിനെ വല്ലവരും  നിങ്ങളുടെ  ഭാഗത്തു  തുടരുന്നുണ്ടങ്കിൽ  അത് നിർത്തണം . അവരും സാദാരണക്കാർമാതിരി   താഴ്ത്തിരുന്നു  മീറ്റിംഗിൽ  സംബന്ധിക്കണം . ഫോമാ  അല്ലെങ്കിൽ  ഫൊക്കാന പ്രെസിഡന്റ്മാർ  എപ്പോഴും  എല്ലായിടത്തും  വേദിയിൽ  ആകണം എന്നു  ശഠിക്കരുത് . അവരാരും  ദൈവങ്ങൾ  അല്ല . ഈ പാദ  ആരാധന  ആരായാലും  നിർത്തണം
ഫോമൻ 2018-06-07 22:52:29
വക്കീൽ നോട്ടിസോ? പുല്ല്....
കൈപ്പാറ്റാതിരുന്നാൽ പോരേ...
fomattan 2018-06-08 09:27:13
അങ്ങനെ ഫൊമാ കുമാരന്മാര്‍ക്ക് കോടതി കയറാം. വക്കീല്‍ നോട്ടീസ് പോയി.എന്തായാലും കണ്‍ വന്‍ഷന്‍ കലക്കല്ലെ. പാവം ബെന്നി വച്ചാച്ചിറ കഷ്ടപ്പെട്ട് നല്ല നിലയില്‍ നടത്തുന്നതാണത്‌ 
Fomaa lover 2018-06-08 12:50:02
കേസും പുക്കാറും കൊണ്ട് കണ്‍ വന്‍ഷന്‍ കലക്കരുതെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക