Image

റാലിയില്‍ എട്ടുവയസുകാരിയെ പങ്കെടുപ്പിച്ചതിന് കോണ്‍ഗ്രസിനെതിരേ സന്നദ്ധ സംഘടനകള്‍

Published on 07 June, 2018
റാലിയില്‍ എട്ടുവയസുകാരിയെ പങ്കെടുപ്പിച്ചതിന് കോണ്‍ഗ്രസിനെതിരേ സന്നദ്ധ സംഘടനകള്‍

ഗുവാഹട്ടി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിനെതിരേ അസമില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ എട്ടു വയസുകാരിയെ പങ്കെടുപ്പിച്ചതിനെതിരെ ശിശു ക്ഷേമ സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്ത്.  എട്ടു വയസുകാരിയെ പാളയില്‍ ഇരുത്തി റോഡിലൂടെ വലിച്ചായിരുന്നു എണ്ണ വില വര്‍ധനയ്‌ക്കെതിരേ അസം കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുട്ടിയെ വലിക്കുന്നതിന്റെ പിന്നില്‍ ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.

രാഷ്ട്രീയ മുതലെടുപ്പിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചതിന് അസം സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രോട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക