Image

ആലപ്പുഴ ഗവ.മെഡിക്കല്‍ പ്രവേശിപ്പിച്ചയാള്‍ക്ക് നിപ്പയല്ല

Published on 07 June, 2018
ആലപ്പുഴ ഗവ.മെഡിക്കല്‍ പ്രവേശിപ്പിച്ചയാള്‍ക്ക് നിപ്പയല്ല

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് ഭീതി ഒഴിയുന്നു. തുടര്‍ച്ചയായ ഏഴു ദിവസവും പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ്പാ വൈറസ് സാഹചര്യം ഇനിയുണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. 

ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ്പാ വൈറസ് ബാധിച്ചിട്ടില്ലെന്നും ഇയാള്‍ക്കു നിപ്പാ രോഗ ബാധിതരുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്നും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക