Image

സീനിയര്‍ സിറ്റിസന്‍സിനു വേണ്ടി ബോധവല്ക്കരണ സെമിനാര്‍ യോങ്കേഴ്‌സില്‍ 16-നു

Published on 07 June, 2018
സീനിയര്‍ സിറ്റിസന്‍സിനു വേണ്ടി ബോധവല്ക്കരണ സെമിനാര്‍ യോങ്കേഴ്‌സില്‍ 16-നു
ന്യു യോര്‍ക്ക്; ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസന്‍സിനു വേണ്ടി ബോധവല്ക്കരണ സെമിനാര്‍ നടത്തുന്നു.

രോഗങ്ങളെപറ്റിയും അനുബന്ധ കാര്യങ്ങളെപറ്റിയും ഡോ. ജോണി കോവൂരും സര്‍ക്കാറില്‍ നിന്നും മറ്റും ലഭിക്കാവുന്ന ആനുകൂല്യങ്ങളെപറ്റി ജാന്‍സി ആലുങ്കലും (എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, വെസ്റ്റ്‌ചെസ്റ്റര്‍ ക്ണ്ടി) സെമിനാറുകള്‍ നയിക്കും.

സീനിയര്‍ സിറ്റിസന്‍സിനു ഏറ്റവും പ്രയോജനകരമായ വിഷയങ്ങളാണിവയെന്നു അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസും സെക്രട്ടറി ലിജോ ജോണും ചൂണ്ടിക്കാട്ടി. അതിനാല്‍ കഴിയുന്നത്ര പേര്‍ സെമിനാറില്‍ പങ്കെടുക്കണം

അടുത്ത ശനിയാഴ്ച (ജൂണ്‍ 16) രാവിലെ 11 മുതലാണു സെമിനാറുകള്‍. സ്ഥലം മുംബൈ സ്‌പൈസസ് , 1727 സെണ്ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10710
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക