Image

റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വെന്‍ഷന്‍ജൂണ്‍ 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍

ബ്രിജിറ്റ്‌ ജോര്‍ജ് Published on 07 June, 2018
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വെന്‍ഷന്‍ജൂണ്‍ 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ മാസം 14, 15, 16, 17 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 മണിവരെ കുടുംബനവീകരണ കണ്‍വെന്‍ഷന്‍നടക്കുന്നതാണ്.

ഈനാലുദിവസങ്ങളിലും കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബേബിസിറ്റിംഗ് സൗകര്യംഉണ്ടായിരിക്കും.
അട്ടപ്പാടി, പാലക്കാട് സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രേക്ഷിതവര്യനുമായ റവ.ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് ഈപത്താം ഫാമിലിറിന്യൂവല്‍ കണ്‍വെന്‍ഷന്‍നയിക്കുന്നതിനായി എത്തുന്നത്.

ദൈവാരൂപിനിറഞ്ഞ ഈധ്യാനശുശ്രൂഷകളോടനുബന്ധിച്ച് കൈവയ്പുപ്രാര്‍ഥനകളും രോഗശാന്തിശുശ്രൂഷകളും ഉണ്ടായിരിക്കും. കുടുംബങ്ങളുടെ ആന്തരികപരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈധ്യാനശുശ്രൂഷാ പരിപാടികളില്‍ എല്ലാ വിശ്വസികളുടെയും സജീവസാനിദ്ധ്യം ഉണ്ടാകണമെന്ന് ഇടവകവികാരി റവ.ഫാ.അഗസ്റ്റിന്‍പാലക്കാപറമ്പിലും അസി. വികാരി ജെയിംസ് ജോസഫും കൈക്കാരന്‍മാരും താല്‍പര്യപ്പെടുന്നു.

കൂടുതല്‍വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 714 800 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142, പോള്‍ വടകര: 708 307 1122, ജോകണിക്കുന്നേല്‍ (യൂത്ത്ട്രസ്റ്റി) (773) 603 5660.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക