Image

ദീപാ നിഷാന്തിന്‌ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 08 June, 2018
 ദീപാ നിഷാന്തിന്‌ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


തൃശ്ശൂര്‍ : കേരള വര്‍മ കോളജിലെ അധ്യാപിക ദീപാ നിഷാന്തിന്‌ ഫേസ്‌ബുക്കിലുടെ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ബിജു നായരെയാണ്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം കേസെടുത്ത അറസ്റ്റിലായത്‌. ബി.ജെ.പിയുടെ ഐടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍.

ദീപാ നിഷാന്തിന്റെ പരാതിയില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. നേരത്തെ നാലു പേരെ അറസ്റ്റു ചെയ്‌തിരുന്നു. അശ്ലീല വാട്‌സാപ്പ്‌ ഗ്രൂപ്പുകളില്‍ ദീപയുടെ മൊബൈല്‍ നമ്‌ബര്‍ പോസ്റ്റു ചെയ്‌ത ശേഷം എല്ലാവരോടും വിളിക്കാന്‍ നിര്‍ദേശിച്ചവരാണ്‌ കുടുങ്ങിയത്‌.

രമേശ്‌ കുമാര്‍ നായര്‍ എന്ന പേരിലുള്ള ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ നിന്നാണ്‌ ദീപയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നത്‌. ഇതിന്‌ മറുപടി എന്ന തരത്തില്‍ ബിജു നായരിട്ട കമന്റാണ്‌ പരാതിക്ക്‌ ഇടയാക്കിയത്‌. രമേശ്‌ കുമാര്‍ നായരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന്‌ പോലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക