Image

ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‌ അനുമതി

Published on 08 June, 2018
ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‌ അനുമതി


ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‌ അനുമതി ലഭിച്ചു. നേരത്തെ ഇന്ത്യന്‍ കോച്ച്‌ കോണ്‍സ്റ്റന്റൈന്‍ അടക്കമുള്ളവര്‍ ഗവണ്‍മെന്റിനോട്‌ ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോള്‍ ടീമിനെയും അയക്കണമെന്ന്‌ അപേക്ഷിച്ചിരുന്നു. ഇന്തോനേഷ്യയില്‍ ഓഗസ്റ്റിലാണ്‍ ഏഷ്യന്‍ ഗെയിംസ്‌ നടക്കുന്നത്‌. ഏഷ്യയിലെ ഒരു വിധം മികച്ച രാജ്യങ്ങളൊക്കെ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്‌ ഇന്ത്യക്ക്‌ ഏഷ്യാ കപ്പിനായി മികച്ച രീതിയില്‍ ഒരുങ്ങാന്‍ സഹായകരമാകും.

അവസാന രണ്ട്‌ തവണ ഏഷ്യന്‍ ഗെയിംസിന്‌ പോയപ്പോഴും വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യ കാഴ്‌ചവെച്ചത്‌. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്‌ അത്ഭുതങ്ങള്‍ കാഴ്‌ചവെക്കാന്‍ കഴിഞ്ഞേക്കാമെന്ന്‌ ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക