അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
AMERICA
08-Jun-2018

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ക്കായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും പ്രശസ്ത സുവിശേഷ പ്രാസംഗികനും ദൃശ്യ മാധ്യമങ്ങളിലൂടെ ക്രിസ്തു സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയും പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പായും വിവിധ സമയങ്ങളിലായി നടക്കുന്ന ധ്യാന യോഗങ്ങള്‍ക്കും സുവിശേഷ പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കും. യുവജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രസിദ്ധ വാഗ്മി റവ. ഫാ. വാസ്‌ക്കന്‍ മോവ്‌സേഷ്യനും പ്രത്യേക അതിഥിയായി എത്തുന്നുവെന്നതും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഈ വര്‍ഷത്തെ ചിന്താവിഷയം 'Live a life worthy of the Lord…..' (Colossians 1:10 )
കുടുംബ മേള നടക്കുന്ന 'കലഹാരി റിസോര്‍ട്‌സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയായിലെ വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍ പ്രകൃതിസുന്ദരമായ അന്തരീക്ഷവും പ്രസ്തുത കണ്‍വന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും വലിയ 'വാട്ടര്‍ ഇന്‍ഡോര്‍ പാര്‍ക്ക്'
അമേരിക്കയിലെ ഒരു മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായി പരിലസിക്കുന്നുവെന്നതും കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക് അവിടെ സൗജന്യ പ്രവേശനം ഉണ്ടെന്നുള്ളതും ഈ വര്‍ഷത്തെ കുടുംബമേളയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.
അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികള്‍ പങ്കെടുക്കുന്ന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ വിപുലമായ ക്രമീകരങ്ങളാണ് നടത്തുന്നതെന്ന് അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments