Image

പ്രണബ് മുഖര്‍ജി അഭിനവ യൂദാസായി മാറരുതായിരുന്നു

Published on 08 June, 2018
പ്രണബ് മുഖര്‍ജി അഭിനവ യൂദാസായി മാറരുതായിരുന്നു
തിരുവനന്തപുരം: ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകുമെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസും മഹാത്മഹാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ എതിര്‍ത്ത ഹെഡ്ഗേവാറിനെ പുകഴ്ത്തിയ മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും അതിന്റെ പ്രതീകമായ കോണ്‍ഗ്രസിനെയുമാണ്. കോണ്‍ഗ്രസിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഇതു വേണ്ടായിരുന്നുവെന്നും അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നുമാണ് പറയാനുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക