Image

ഫോമാ വളരണം. മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളണം: തോമസ് തോമസ്, കാനഡ

ബിജു പന്തളം Published on 08 June, 2018
ഫോമാ വളരണം. മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളണം: തോമസ് തോമസ്, കാനഡ
കാനഡ അറ്റ് ലാര്‍ജ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആണ് തോമസ് തോമസ്. ഓള്‍ കാനഡ സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍, ഓള്‍ ഒന്റേരിയോ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന തോമസ് തോമസ്, ഫൊക്കാന പ്രസിഡണ്ട്, ഫൊക്കാന ട്രെഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ തുടങ്ങി വൈവിധ്യങ്ങളായ സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തി ആണ്. കാനഡ അറ്റ് ലാര്‍ജ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി ഇതിപ്പോള്‍ നാലാം തവണ ആണ് എന്നതും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം എന്താണെന്ന് ബോധ്യപ്പെടുത്തും. എല്ലാവരും അപ്പച്ചന്‍ എന്നാണ് ഇദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്.

കാനഡക്കും, പ്രത്യേകിച്ച് ഫോമാ അറ്റ് ലാര്‍ജ് റീജിയനും വേണ്ട പ്രാതിനിധ്യം ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് അപ്പച്ചന് ആദ്യമായി പറയുവാനുള്ളത്. അധികാരത്തില്‍ എത്തുന്ന നേതാക്കള്‍ എല്ലായിപ്പോഴും കാനഡ കണ്ട ഭാവം നടിക്കാറില്ല. ഫൊക്കാനയുടെ കാനഡ കണ്‍വെന്‍ഷന്‍ ടോറോന്റോയില്‍ വെച്ച് നടത്തിയത് കുറച്ചു തല മുതിര്ന്ന ആളുകള്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാവും. അതിന് ശേഷം ഇന്ന് വരെ കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ എത്തിയിട്ടില്ല. അതിനു കാരണമായി കരുതുന്നത് ഫോമയിലെ ഒരു കൂട്ടം ആളുകളുടെ പിടിവാശി ആണെന്ന് നിസംശയം പറയാം. അവര്‍ തീരുമാനിക്കും, നടപ്പില്‍ വരുത്തും, പഞ്ചപുച്ഛമടക്കി മറ്റുള്ളവര്‍ അത് കേള്‍ക്കണം എന്ന രീതിയില്‍ ഒരു ചെറു സംഘം ഫോമയില്‍ ഉണ്ടെന്നുള്ള സത്യം ഏവര്‍ക്കും അറിവുള്ളതും ആണ്. ഫോമ െ്രെടസ്‌റ്റേയില് ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. അവിടെ മെമ്പര്‍ അസോസിയേഷനുകള്‍ കൂടുതല്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ മറ്റുള്ള സ്ഥലങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ ഫോമാ ഡെലിഗേറ്റ്‌സ് തയ്യാറാവണം. ഇതിപ്പോള്‍ ഒരു പാനെലിലുള്ളവര്‍ മുഴുവന്‍ ഒരേ പ്രദേശത്തു നിന്നാണ് എന്നതും തമാശ ആയി തോന്നുന്നു. നാളെ ഒരു െ്രെടസ്‌റ്റേറ്റ് സംഘടനകള്‍ക്ക് വേണ്ടി മാത്രം ഒരു മാതൃ സംഘടന വേണം എന്ന അവസ്ഥ ആണ്.

കുറച്ചു കൂടി വിശാലമായ ഒരു കാഴ്ചപ്പാട് ഫോമയിലുള്ള നേതാക്കന്മാര്‍ കാണിക്കണം എന്നാണ് ശ്രീ. തോമസ് തോമസിന് പറയുവാനുള്ളത്. വീണ്ടും ഒരു കാനഡ കണ്‍വെന്‍ഷന്‍ ഉണ്ടാവുമെങ്കില്‍ 10,000 പേരെ പങ്കെടുപ്പിച്ചു ഇത് വരെ ഫോമ ഫൊക്കാന കണ്ടിട്ടില്ലാത്ത തരത്തിലൊരു ഗംഭീര കണ്‍വെന്‍ഷന്‍ നടത്തുവാന്‍ താന്‍ തയ്യാറാണ് എന്ന് കൂടി അപ്പച്ചന്‍ കൂട്ടി ചേര്‍ത്തു .
Join WhatsApp News
Anupama menon 2018-06-08 16:01:16
തന്നെ നടക്കാൻ തന്നെ വയ്യ അപ്പച്ചന്, പിന്നെ കൂട്ടിന് ബിജു പന്തളവും, സ്വന്തം അസോസിയേഷനിൽ പോലും  നാലു പേരെ സംഘടിപ്പിക്കാൻ കഴിവില്ല
Binoy 2018-06-09 08:10:57
ഹ ഹ.. അച്ചായോ .. ഇത് ഭയങ്കര കോമഡി .. പന്തളം സാറേ വൈസ് പ്രസിഡന്റ് candidate ആവാത്തതിന്റെ സങ്കടം തീർന്നില്ലേ .. 

അപ്പച്ചൻ സാറെ ..സ്വന്തം കുടുംബ അസോസിയേഷനിൽ നിന്നും നിന്നും എന്നും ഒരു rvp .. മരിക്കുന്നതു വരെ.. വേറെ അര്രെങ്കിലും ഒരിക്കലെങ്കിലും കണ്ടാൽ കൊള്ളാമായിരുന്നു .. തമാശക്ക് പോലും ഒരു റെജിസ്ട്രേഷൻ കൊടുക്കാൻ പറ്റാത്ത ആളാണോ കൺവെൻഷൻ കാനഡയിൽ വേണം എന്ന് പറഞ്ഞു കരയുന്നതു .. ഇക്കാര്യത്തിൽ ഡാളസിലെ അച്ചായനും സമാസമം.. ചേട്ടൻ ബാവാ അനിയൻ ബാവ ..

പണ്ട് ഫൊക്കാന കൺവെൻഷൻ “നന്നായി നടത്തി” സസ്പെൻഷൻ മേടിച്ചതും കണ്ടം വഴി ഓടിച്ചതും അമേരിക്കൻ മലയാളി മറന്നിട്ടില്ല ..

പോരാത്തതിന് അച്ചായൻ ഈ പ്രാവശ്യം കണ്വെന്ഷന് വേരുന്നും ഇല്ല .. 

അല്ല കാനഡ കണ്വെന്ഷന് നാളെ തന്നെ വേണോ അതോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക