Image

ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; തലനാരിഴയ്ക്ക് അപകടം ഒഴിവായി

Published on 08 June, 2018
 ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; തലനാരിഴയ്ക്ക് അപകടം ഒഴിവായി
പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. ചെന്നൈ മെയിലിന്റെ ബോഗികളാണ് വന്‍ ശബ്ദത്തോടെ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിന്റെ ബോഗികളാണ് ഇളകി മാറിയത്.
വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ട്രെയിന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി.
സ്‌റ്റേഷനില്‍ നിന്നായതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് ഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക