Image

മുഖ്യനും പോലീസും കള്ളം പറയുന്നുവെന്ന് ആലുവയിലെ ഉസ്മാന്‍

Published on 08 June, 2018
മുഖ്യനും പോലീസും കള്ളം പറയുന്നുവെന്ന് ആലുവയിലെ ഉസ്മാന്‍
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും നുണ പറയുന്നുവെന്ന് പോലീസ് മര്‍ദ്ദിനിരയായി ആശുപത്രിയില്‍ കഴിയുന്ന ആലുവ സ്വദേശി ഉസ്മാന്‍. 
പോലീസ് കസ്റ്റഡിയിലും തനിക്ക് ക്രൂരമര്‍ദ്ദനം ഏക്കേണ്ടിവന്നെന്ന് ഉസ്മാന്‍ എടത്തല സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയി പോലീസുകാര്‍ കാലുകള്‍ക്കിടയില്‍ പിടിച്ച് തന്നെ കൂട്ടത്തോടെ മര്‍ദ്ദിച്ചു.എട്ടത്തല റോഡില്‍വെച്ച് തന്നെ ആദ്യം മര്‍ദ്ദിച്ചതും പോലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാന്‍ പറഞ്ഞു.
പോലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പോലീസിന്റെ മര്‍ദനമേറ്റ യുവാവ് ഉസ്മാന്‍.കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറെന്ന് ഉസ്മാന്‍. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മര്‍ദിച്ചു.
തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു.അതു വരെ
തനിക്ക് പോലീസാണെന്നറിയില്ലായിരുന്നു സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തല കാലിനിടയില്‍ പിടിച്ച് കൊടുത്ത് ശേഷം മുട്ട് കയ്യിന് പുറത്തിന് മര്‍ദിച്ചു അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ശരീരത്തിന് അസഹ്യമായ വേദനയുണ്ടെന്നും ഒരു കണ്ണിന് കാഴച ശരിയായിട്ടില്ലെന്നും ഉസ്മാന്‍ പറഞ്ഞു. 
ഇതുവരെ പേര് മാറിയിട്ടില്ല, 2011 ല്‍ തന്റെ പേരില്‍ ആരോപിക്കുന്നത് താന്‍ പങ്കാളിയാവാത്ത സംഭവത്തിലെന്നും ഉസ്മാന്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 100 ഓളം പേരില്‍ ഒരാളായാണ് തന്നെ പ്രതിചേര്‍ത്തത്.അന്ന് ആലുവ കൊച്ചിന്‍ ബാങ്ക് കവലയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞ് ചെന്നപ്പോള്‍ ലാത്തി ചാര്‍ജ് കണ്ടു. നാട്ടുകാരല്ലാത്തതിനാല്‍ തിരികെ പോന്നെങ്കിലും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തു. കുറ്റവാളിയല്ലെന്ന മനസിലാക്കിയ മജിസ്‌ട്രേറ്റ് ഇന്ന് ഇങ്ങനെ പോട്ടെയെന്നും നാളെ ജാമ്യത്തിന് അപേക്ഷ നല്‍കാനും പറഞ്ഞു. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചുവെന്നും ഉസ്മാന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക