Image

അധ്യക്ഷസ്ഥാനത്തു തമ്മിലടി, ബിജെപിയില്‍ ഭിന്നത രൂക്ഷം

Published on 08 June, 2018
അധ്യക്ഷസ്ഥാനത്തു തമ്മിലടി, ബിജെപിയില്‍ ഭിന്നത രൂക്ഷം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സംസ്ഥാന ബിജെപി ഘടകത്തില്‍ ഭിന്നത രൂക്ഷം. സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ ഉണ്ടായിരുന്ന ഭിന്നത മറനീക്കി പുറത്ത് വന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്ന് രാവിലെ പത്ത് മണി മുതല്‍ അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്കും അല്ലാതെയും കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തി. എന്നാല്‍ അന്തിമ തീരുമാനമുണ്ടാക്കാനായില്ല. തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തയ്യാറാകാത്തതാണ് അദ്ധ്യക്ഷ തെരഞ്ഞെപ്പ് സങ്കീര്‍ണ്ണമാക്കുന്നത്. 
സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ നടത്തുന്ന ചര്‍ച്ചക്ക് ശേഷമാകും തീരുമാനമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എച്ച്. രാജ രാവിലെ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ അധ്യക്ഷന് വേണ്ടി സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. കെ സുരേന്ദ്രന്റെ പേരാണ് വി മുരളീധരന്‍ വിഭാഗം മുന്നോട്ട് വെച്ചത്. എം.ടി രമേശിന്റെയും, എ.എന്‍. രാധാകൃഷ്ണന്റെയും പേരുകള്‍ പി.കെ കൃഷ്ണദാസ് പക്ഷവും ഉയര്‍ത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക