Image

പോലീസിന് കൈക്കൂലി നല്‍കുന്നുവെന്ന ബസ് കത്തിക്കല്‍ കേസ് പ്രതിയുടെ ആരോപണം: അന്വേഷണത്തിന് ഐജി

Published on 08 June, 2018
പോലീസിന് കൈക്കൂലി നല്‍കുന്നുവെന്ന ബസ് കത്തിക്കല്‍ കേസ് പ്രതിയുടെ ആരോപണം: അന്വേഷണത്തിന് ഐജി

 തിരുവനന്തപുരം: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ഇസ്മായിലിനു ചില പോലീസുകാരുമായി ബന്ധമുണ്ടെന്ന ആരോപണം കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ അന്വേഷിക്കും. പരാതി ലഭിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റേഞ്ച് ഐജിക്കു നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം ആലുവ എടത്തലയില്‍ പോലീസുകാര്‍ക്കു നേരെ നടന്ന കയ്യേറ്റ ശ്രമത്തിലും ഇസ്മായിലിനു ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. 2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ കോയന്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ വിചാരണ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചത്. ആകെ 14 പ്രതികളുള്ള കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതിയും സൂഫിയ മഅദനി പത്താം പ്രതിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക