Image

രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച സുമിത്ത് അലക്‌സിന്റെ സംസ്‌കാരം തിങ്കളാഴ്ച മിഷിഗണില്‍

സജി തോമസ്, ലോംഗ് ഐലന്‍ഡ്, ന്യു യോര്‍ക്ക്‌ Published on 08 June, 2018
രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച സുമിത്ത് അലക്‌സിന്റെ സംസ്‌കാരം തിങ്കളാഴ്ച മിഷിഗണില്‍
ഡിട്രോയിറ്റ്: അപകടത്തില്‍ പെട്ട ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മഹാത്യാഗത്തിന്റെ പ്രതീകമായ സുമിത്ത് ജേക്കബ് അലക്‌സിന്റെ (33)സംസ്‌കാരം ജൂണ്‍ 11 നു തിങ്കളാഴ്ച മിഷിഗണില്‍ നടത്തും.
ബുധനാഴ്ച പോര്‍ട്ട് ഹുറോണടുത്ത് ബ്ലാക്ക് റിവറില്‍ വഞ്ചി മറിഞ്ഞ് മുങ്ങിത്താഴുന്ന ജോണ്‍ ലിവാന്‍ഡ്‌സ്‌കി (47) എന്നൊരാളെ രക്ഷിക്കാന്‍ സുമിത്ത് നദിയിലേക്കു ചാടിയതാണ്. എന്നാല്‍ ഇരുവരും രക്ഷപ്പെട്ടില്ല. രാത്രിയോടെ രണ്ടു മ്രുതദേഹങ്ങളും കണ്ടെടുത്തു.

ഭാര്യ ജാനാ റേച്ചലും അവരുടെ മാതാപിതാക്കളും സുമിത്തിനൊപ്പം ചെറു ബോട്ടിലുണ്ടായിരുന്നു. ഒന്‍പത് മാസമേ ആയുള്ളു വിവാഹിതനായിട്ട്. 

സുമിത്തിന്റെ വേര്‍പാട് മലയാളി സമൂഹത്തെയാകെ കരയിച്ചു. ഈ ദുരന്തത്തെപറ്റിയായിരുന്നു എല്ലാവരുടെയും സംസാരം. വിശുദ്ധമായ ഒരു അന്ത്യത്തിലേക്ക് കടന്നു പോയ ആ ചെറുപ്പക്കാരനും ഈ മഹാ വ്യസനം താങ്ങാനാവാതെ നെഞ്ചുപൊട്ടിക്കഴിയുന്ന ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും മലയാളി സമൂഹത്തിന്റെയുംകണ്ണീര്‍ പ്രണാമം.

ലിവന്‍ഡോസ്‌കിയുടെ സംസ്‌കാരവും തിങ്കളാഴ്ച പോര്‍ട്ട് ഹുറോനില്‍ നടത്തും. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇന്റര്‍ടേപ്പ് പോളിമര്‍ ഗ്രൂപ്പില്‍ ജോലിക്കാരനായിരുന്നു.

സുമിത്തിനെ അറിയാവുന്നവര്‍ക്ക് സ്വജീവന്‍ കണക്കിലെടുക്കാതെയുള്ള സുമിത്തിന്റെ പ്രവര്‍ത്തിയില്‍ അതിശയം തോന്നില്ലെന്നു സഹപ്രവര്‍ത്തക മേരി എലന്‍ കിദ്‌നി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ദൈവം വെക്കേഷനു പോകുക ആയിരിക്കും . പകരം ലോകത്തെ നോക്കാന്‍ മറ്റൊരാളെ വേണമായിരുന്നിരിക്കാം.

ഹെന്രി ഫോര്‍ഡ് ഓപ്റ്റിംഐയ്‌സ് എന്ന സ്ഥാപനത്തിന്റെ ബ്ലൂംഫീല്‍ഡ് ശാഖാ മാനേജരായിരുന്നു സുമിത്ത്

പൊതുദര്‍ശനം: ജൂണ്‍ 10 ഞായര്‍ 3 മുതല്‍ 9 വരെ: ഇ.ജെ. മന്‍ഡ്‌സ്യൂക്ക് ആന്‍ഡ് സണ്‍ ഫ്യൂണറല്‍ ഹോ, 3801 18 മൈ ല്‍ റോഡ്, സ്റ്റെര്‍ലിംഗ് ഹൈറ്റ്‌സ്, മിഷിഗണ്‍-48314

സംസ്‌കാര ശുശ്രൂഷ ജൂന്‍ 11 രാവിലെ 9:30 മുതല്‍ 11 30 വരെ: ഫ്യൂണറല്‍ ഹോമില്‍

തുടര്‍ന്ന് സംസ്‌കരം റിസറക്ഷന്‍ സെമിത്തെരി, 18201 ക്ലിന്റണ്‍ റിവര്‍ റോഡ്, ചാര്‍ട്ടര്‍ ട് ണ്‍ഷിപ്പ് ഓഫ് ക്ലിന്റണ്‍, മിഷിഗന്‍-48038

A funeral service will be held Monday for a 47-year-old Port Huron man who died Wednesday in the Black River

Visitation for Robert John "Bob" Lewandowski will be from 2 to 8 p.m. Sunday at Karrer-Simpson Funeral Home, 1720 Elk St., Port Huron. The funeral service will be at noon Monday at the funeral home, with visitation starting at 11 a.m. 

Lewandowski was a married father of three and worked at Intertape Polymer Group. 

"Above all, Bob loved being a husband and a father," his obituary reads. 

It wasn't immediately clear if arrangements had been made for the man officials said tried to rescue Lewandowski.

Sumith Jacob Alex, 32, of Clinton Township, also died in the Black River Wednesday. 

Officials said Lewandowski fell out of his dinghy and Alex jumped in off a nearby pontoon boat to help him. 

Neither man serviced. Rescue crews and divers searched the river for hours before locating both men. Autopsies were scheduled Thursday. 

Mary Ellen Kidnie said she used to work with Alex and they were close. 

"To anyone it is not surprising that he died that way, helping save someone else," she said. 

Kidnie said their place of work, Henry Ford OptimEyes, had grief counselors available for staff Thursday. 

"There's so many deaths in everybody's lives. The only thing I can think of is God is going on vacation and he needed someone to watch over the plant."

Kidnie said Alex was recently married and worked as a manager at the company's West Bloomfield location. 

"He was just truly the best human one could ever meet. He was just truly special," she said. 

രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച സുമിത്ത് അലക്‌സിന്റെ സംസ്‌കാരം തിങ്കളാഴ്ച മിഷിഗണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക