Image

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി സ്വന്തം മകളായി വളര്‍ത്തിയ ഗ്ലോറിയ വില്യംസിന് 18 വര്‍ഷം ജയില്‍ ശിക്ഷ

പി പി ചെറിയാന്‍ Published on 09 June, 2018
നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി സ്വന്തം മകളായി വളര്‍ത്തിയ ഗ്ലോറിയ വില്യംസിന് 18 വര്‍ഷം ജയില്‍ ശിക്ഷ
ഫ്‌ളോറിഡാ: രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തിയ കുറ്റത്തിന് ഗ്ലോറിയ വില്യംസിനെ (57) 18 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ജൂണ്‍ 8 വെള്ള്ിയാഴ്ച ഫ്‌ളോറിഡാ സര്‍ക്യൂട്ട് ജഡ്ജ് മേരിയാന്‍ അഹു ആണ് വിധി പ്രസ്താവിച്ചത്. 1998 ല്‍ നടന്ന സംഭവത്തില്‍ 2017 ലാണ് ഗ്ലോറിയ അറസ്റ്റിലായത്.

ജാക്‌സന്‍ വില്ലയിലെ ആശുപത്രിയില്‍ നിന്നും കാമിയായെ തട്ടിക്കൊണ്ടു പോയി അലക്‌സിസ് മാനിഗൊ എന്ന പേരില്‍ 20 വയസ്സ് വരെ സൗത്ത് കരോളിനായിലായിരുന്നു കുട്ടി വളര്‍ന്നത്.


ഡ്രൈവേഴ്‌സ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത്ിനെ തുടര്‍ന്നാണ് കാമിയ സംഭവം മനസ്സിലാക്കുന്നത്.

ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന് വെല്‍മാ ഐക്യനല്‍ നിന്നും നഴ്‌സാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഗ്ലോറിയ കൊണ്ടുപോയത്. മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് ഇപ്രകാരം ചെയ്തതെന്ന് വില്യംസ് സമ്മതിച്ചു.


മാതാവില്‍ നിന്നും മകളെ അകറ്റിയതില്‍ കുറ്റബോധം ഉണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്ന് കേസ്സിന്റെ വിസ്താര സമയത്ത് ഗ്ലോറിയ പറഞ്ഞു.

ഗ്ലോറിയായുടെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് കാമിയായ്ക്ക് വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു.

സ്വന്തം മാതാപിതാക്കളെ കണ്ടെത്തിയതില്‍ സന്തോഷം ഉണ്ടെന്നും, എന്നാല്‍ ഇതുവരെ തനിക്ക് സ്‌നേഹം തന്ന് വളര്‍ത്തിയ വളര്‍ത്തമ്മയെ മറക്കാന്‍ കഴിയില്ലെന്നും, കാമിയാ പറഞ്ഞു. ഈ കേസ്സില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഗ്ലോറിയായ്ക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി സ്വന്തം മകളായി വളര്‍ത്തിയ ഗ്ലോറിയ വില്യംസിന് 18 വര്‍ഷം ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക