Image

ശ്രീമതി കമര്‍ബാന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.

Published on 09 June, 2018
ശ്രീമതി കമര്‍ബാന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി രക്ഷാധികാരിയും, കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന ജീവകാരുണ്യപ്രവര്‍ത്തകനുമായ ഷാജി മതിലകത്തിന്റെ സഹോദരി ശ്രീമതി കമര്‍ബാന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. ക്യാന്‍സര്‍ രോഗബാധിതയായി ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു, യു.എ.ഇ യില്‍ ബിസ്‌നസ്സുകാരനായ ബദറുദ്ദീന്‍ ആണ് കമര്ബാന്റെ ഭര്‍ത്താവ്.  ആതിഹ, ആദില്‍ എന്നിവര്‍ മക്കളും, അനുജ് മരുമകനുമാണ്.  

തൃശൂര്‍ കൈയ്പ്മംഗലം സ്വദേശിയായ  കമര്‍ബാന്‍ ഏറെക്കാലമായി  കുടുംബസമേതം ദുബായില്‍ താമസമായിരുന്നു.  അസുഖം കൂടിയത് മൂലം കഴിഞ്ഞ മാസമാണ് ചികിത്സയക്കായി  നാട്ടിലെത്തിയത്. 

ശ്രീമതി കമര്‍ബാന്റെ നിര്യാണത്തില്‍ നവയുഗം  സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീമതി കമര്ബാന്റെ  വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായികേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ശ്രീമതി കമര്‍ബാന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക