ബഹ്റൈനില്‍ മലയാളി യുവവ് കുത്തേറ്റ് മരിച്ചു; കൂടെ താമസിക്കുന്ന മലയാളിയെ അറസ്റ്റു ചെയ്തു
Published on 09 June, 2018
മനാമ: ബഹ്റൈനില്‍ മലയാളി
യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ കൂടെ താമസിക്കുന്ന മലയാളിയെ പൊലീസ്
അറസ്റ്റു ചെയ്തു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചു വീട്ടില്‍
മോഹന്‍ദാസിന്റെ മകന് ചിന്തു ദാസ് (30) ആണ് കുടെ താമസിക്കുന്ന മറ്റൊരു മലയാളിയുടെ
കത്തിക്ക് ഇരയായത്.
സേഫ്റ്റി ഓഫീസറായി ജോലി ചെയ്യാനായി
ബഹ്റൈനിലെത്തിയിട്ട് രണ്ട് മാസം തികയും മുമ്ബാണ് ദാരുണ സംഭവം. ഇതിന് മുമ്ബ്
ഖത്തര്‍, യു.എ.ഇ എിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സല്‍മാബാദിലെ താമസസ്ഥലത്ത്
നിന്ന് മലയാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍
പുറത്തു വിട്ടിട്ടില്ല.
ബിജിയാണ് ചിന്തുവിന്റെ ഭാര്യ. ആറ് വയസ്സും രണ്ട്
മാസവും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല