Image

ഇത്‌ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടിയല്ല'; ഹസ്സനെതിരെ ആഞ്ഞടിച്ച്‌ വി എം സുധീരന്‍

Published on 09 June, 2018
ഇത്‌ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടിയല്ല'; ഹസ്സനെതിരെ ആഞ്ഞടിച്ച്‌ വി എം സുധീരന്‍
തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സനെതിരെ ആഞ്ഞടിച്ച്‌ വി എം സുധീരന്‍ രംഗത്ത്‌. കെപിസിസി എക്‌സികൂട്ടിവില്‍ ചര്‍ച്ച ചെയ്യാതെ ചില നേതാക്കളുടെ മാത്രം തീരുമാനത്തിന്റെ ഭാഗമായിട്ടാണ്‌ കേരള കോണ്‍ഗ്രസിന്‌ രാജ്യസഭാ സീറ്റ വിട്ട്‌ നല്‍കയതെന്ന്‌ വി എം സുധീരന്‍ പറഞ്ഞു. ഇത്‌ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടിയല്ല മറിച്ച്‌ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്യുക. സീറ്റ്‌ വിട്ടു നല്‍കുന്നതിലൂടെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്‌ ഒരു പ്രതിനിധിയാണ്‌ നഷ്ടപ്പെടുകയെന്നും വി എം സുധീരന്‍ തുറന്നടിച്ചു.

മുന്നണിയിലില്ലാത്ത പാര്‍ടിക്ക്‌ സീറ്റ്‌ വിട്ട്‌ നല്‍കിയതിനെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ ഒരു തരത്തിലുള്ള ഉറപ്പും കേരള കോണ്‍ഗ്രസിന്‌ നല്‍കിയിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ആര്‍എസ്‌പിക്ക്‌ സീറ്റ്‌ നല്‍കിയത്‌ കൂടി ആലോചിച്ച ശേഷമല്ലെന്ന ഹസ്സന്റെ വാദം തെറ്റാണെന്നു പറഞ്ഞ സുധീരന്‍, 2021 ല്‍ 2 സീറ്റ്‌ തിരികെ ലഭിക്കുമെന്ന താല്‍ക്കാലിക അഡ്‌ജസ്റ്റ്‌മെന്റില്‍ ദുരൂഹതയുണ്ടെന്നും തുറന്നടിച്ചു.

കേരള കോണ്‍ഗ്രസിന്‌ രാജ്യസഭാ സീറ്റ്‌ വിട്ടു നല്‍കിയതില്‍ തുടക്കം മുതലേ പ്രതിഷേധം രേഖപ്പെടുത്തിയ കോണ്‍ഗ്രസ്‌ നേതാവാണ്‌ വി എം സുധീരന്‍. സുധീരന്റെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന്‌ പറഞ്ഞ്‌ എം എം ഹസന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി സുധീരന്‍ രംഗത്തെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക