Image

എട്ട് നായികമാരുമായി പുതിയ ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)

Published on 09 June, 2018
എട്ട് നായികമാരുമായി പുതിയ ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)
ഓഷ്യന്‍സ് 11 എന്ന ഹോളിവുഡ് ചിത്രം വന്‍ വിജയമായപ്പോള്‍ മറ്റു രണ്ടു പതിപ്പുകള്‍ കൂടി ഉണ്ടായി. ഓഷ്യന്‍സ് 12ഉം 13 ഉം. ഇപ്പോ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓഷ്യന്‍സ് 8 തിയറ്റേറുകളില്‍ എത്തിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങള്‍ക്കും സ്ത്രീ പക്ഷ സിനിമയ്ക്കും വിപണി ഏറി വരുമ്പോള്‍ ഇങ്ങനെ ഒരു ചിത്രത്തിന്റെ സാധ്യത വലിയ പ്രലോഭനമായി മാറിയിട്ടുണ്ടാവണം.

ഓഷ്യന്‍ ചിത്രങ്ങളിലെ നായകന്‍ ഡാനിയുടെ സഹോദരി ഡെബി (സാന്‍ഡ്ര ബുള്ളക്ക്) അഞ്ച് വര്‍ഷം എട്ട് മാസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തു വരികയാണ്. സഹോദരന്‍ ഡാനിയുടെ പേര് നിലനിര്‍ത്തുന്നതിനും തന്നെ കുറ്റകൃത്യത്തില്‍ കുരുക്കി ജയിലിലയച്ച ക്ലോഡ് ബെക്കറി (റിച്ചാര്‍ഡ് ആര്‍മിറ്റേജ്) നോട് പ്രതികാരം വീട്ടാനും ഒരു വലിയ മോഷണം നടത്തുവാന്‍ ഡെബി പദ്ധതിയിടുന്നു.

സംഘത്തില്‍ തനിക്കൊപ്പം കളവ് നടത്തിയിരുന്ന ലൂ (കേറ്റ് ബ്ലാഞ്ചെറ്റ്), രത്‌നാഭരണ വിദഗ്ദ്ധ അമിത (മിന്‍ഡി കാലിംഗ്) കരിഞ്ചന്തക്കാരി ടാമി (സാറാ പോള്‍സണ്‍) തെരുവ് മോഷ്ടാവ് കോണ്‍സ്റ്റന്‍സ് (ആക്വാഫിന) കമ്പ്യൂട്ടര്‍ നുഴഞ്ഞു കയറ്റക്കാരി ലെസ് ലി (റിഹാന), ഫാഷന്‍ ഡിസൈനര്‍ റോസ് വെയ്ല്‍ (ഹെലന ബോണ്‍ ഹാംകാര്‍ട്ടര്‍) എന്നിവരെ ചേര്‍ത്തപ്പോള്‍ ഏഴ് പേരായി. നേരിട്ട് സംഘത്തില്‍ പ്രവര്‍ത്തിക്കാതെ എല്ലാ സഹായവും ചെയ്യുന്ന നടി ഡാഫ്‌നെ ക്ലൂഗര്‍ (ആന്‍ഹാത് എവേ) കൂടിയാകുമ്പോള്‍ ഓഷ്യന്‍സ് 8 പൂര്‍ത്തിയായി. സംഘത്തിന്റെ ലക്ഷ്യം മെറ്റ് ഗാല (ഗേല്യയില്‍ ക്ലൂഗര്‍) ധരിക്കുന്ന 150 മില്യന്‍ ഡോളര്‍ വില വരുന്ന രത്‌നങ്ങള്‍ പതിച്ച നെക് ലേസ് അടിച്ച് മാറ്റുകയാണ്. ഗാല രാത്രി സംഭവ ബഹുലമായി നീങ്ങുമ്പോള്‍ ക്ലൂഗറിന് ഛര്‍ദില്‍ ഉണ്ടാവുന്നു. ബാത് റൂമിലെത്തുന്ന അവരുടെ കഴുത്തില്‍ നിന്ന് സംഘം ആഭരണം അടിച്ചു മാറ്റുന്നു. ബാത് റൂമില്‍ മാത്രമാണ് കാമറകള്‍ ഇല്ലാത്തത് എന്നകാരണത്തിലാണ് അവിടെ വച്ച് മോഷണം നടത്തുന്നത്. തൊട്ടടുത്ത സ്റ്റാളില്‍ ഉണ്ടായിരുന്ന അമിത മാല അനവധി കഷണങ്ങളാക്കി മാറ്റി സംഘാംഗങ്ങളിലൂടെ പുറത്ത് കടത്തുന്നു. യഥാര്‍ത്ഥ നെക് ലേസിന് പകരം വ്യാജനെ അണിയിച്ച് ക്ലൂഗറെ സ്റ്റാളിന് പുറത്ത് വരുത്തുന്നു.

യഥാര്‍ത്ഥ രത്‌നാഭരണം മോഷ്ടിക്കപ്പെട്ടു എന്ന് മനസിലാക്കിയ മെറ്റ് മ്യൂസിയത്തിലെ സ്റ്റാഫും രഹസ്യ പൊലീസും അന്വേഷണം ആരംഭിക്കുന്നു. മാല മോഷണം പോയതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന ഇന്‍ഷുറന്‍സ് കമ്പനിയും അന്വേഷണം തുടരുന്നു. ബെക്കറിന്റെ വീട്ടില്‍ മാലയുടെ ഒരു ഭാഗം വച്ച് അയാളെ കുടുക്കി ഡെബി പ്രതികാരം വീട്ടുന്നു. മാല നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ ബഹളത്തിനിടയില്‍ യെന്‍ (ഷവാബോക്വിന്‍) എന്ന മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് വിദഗ്ദ്ധന്റെ സഹായത്തോടെ മ്യൂസിയത്തിലെ വില പിടിപ്പുള്ള മറ്റ് ആഭരണങ്ങളും സംഘം കവരുന്നു. എട്ട് സ്ത്രീ മോഷ്ടാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഒരു പുരുഷനെ (യെന്നിനെ) ചിത്രത്തിന്റെ അവസാന റീലില്‍ കാണിക്കുന്നു. ഓഷ്യന്‍സ് 8 ലെ എട്ട് നായികമാരും സുഖലോലുവതയില്‍ കഴിയുന്നതായി പ്രേക്ഷകരെ ബോധ്യപ്പെടുത്തി രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവസാനിക്കുന്നു.

സംവിധായകന്‍ ഗ്യാരി റോസിന്റെ കഥയ്ക്ക് റോസും ഒളിവിയ മില്‍ഷും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഓഷ്യന്‍സ് 11 ചിത്രങ്ങള്‍ നല്‍കിയ ആശയത്തില്‍ വലിയ മാറ്റങ്ങള്‍ തിരക്കഥയില്‍ കാണാനാവില്ല. എന്നാല്‍ ഒഷ്യന്‍സ് 11 നല്‍കിയ ഉദ്യോഗതയോ വികാരഭരിതമായ രംഗങ്ങളോ സൃഷ്ടിക്കുവാന്‍ റോസിന് കഴിഞ്ഞിട്ടില്ല. സ്ത്രീ അഭിനേതാക്കളില്‍ നിന്ന് ശ്ലാഘനീയമായ പ്രകടനം നേടിയെടുക്കുന്നതില്‍ സംവിധായകന്‍ എന്ന നിലയില്‍ റോസ് പരാജയപ്പെട്ടു.

സാന്‍ഡ്രാബുള്ളക്കിനോ കേറ്റ് ബ്ലാഞ്ചെറ്റിനോ മിന്‍ഡി കാലിംഗിനോ റിഹാനയ്‌ക്കോ ആന്‍ ഹാത്എവേയ്‌ക്കോ അഭിമാനിക്കാനാവുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും ഇല്ല. ആവര്‍ത്തിച്ച് വിരസമായ ശൈലിയില്‍ ഡിസൈനര്‍ വസ്ത്രാദികളില്‍ മിന്നുകയും കണ്ണ് ചിമ്മിക്കുകയും ഇപ്പോള്‍ പതിവായിരിക്കുന്ന അശ്ലീല, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നതിനപ്പുറം ഒന്നും ആവശ്യമില്ല എന്ന് ഇവര്‍ ധരിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്.
എട്ട് നായികമാരുമായി പുതിയ ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)
Join WhatsApp News
ആവനാഴി 2018-06-10 10:56:22
ട്രംപിനെ നായകനാക്കുകയാണെങ്കിൽ 16 നായികമാരും , 3 ഭാര്യമാരും , ഒരു പോൺ സ്റ്റാറും പിന്നെ ഇഷ്ടം പോലെ സ്റ്റണ്ടുമായിട്ട് നല്ലൊരു ചിത്രം എടുക്കാം . തറ ടിക്കറ്റിൽ പൊയ്കയിൽ, പ്ലാമറ്റത്തിൽ, കൂതറ, ബോബി അടക്കം അനേകാരങ്ങൾ ചിത്രം കാണാൻ കാണും 
Amerikkan Mollaakka 2018-06-10 13:49:14
ഇ മലയാളി സാഹിബ്  ഞമ്മക്ക് ഒരു അപേക്ഷയുണ്ട്
ട്രംപിനെ തിരഞ്ഞെടുത്തത് അമേരിക്കകാരാണ്
അതിൽ മലയാളികളും പെടും. അതുകൊണ്ട്
അയാളെ ഇങ്ങനെ നിങ്ങടെ പത്രത്തിൽ അവഹേളിക്കുനന്ത്
ശരിയാണോ?  ട്രംപിനെ ഇഷ്ടമല്ലെങ്കിൽ
അടുത്ത തിരഞ്ഞെടുപ്പിൽ അയാൾക്ക് വോട്ട്
കൊടുക്കണ്ട.  ഏതോ ഒരുത്തനു
ട്രംപിനെ ഇഷ്ടമല്ലാത്തതിന് അയാൾക്ക് വേണ്ടി
കൂലി തല്ലിന്  പോയാൽ ഇ മലയാളി,  നിങ്ങടെ പത്രത്തിന്റെ
വിലയും കെട്ടുപോകും .അധികമായാൽ
അമൃതും വിഷം. മതിയാക്കുക. ഞമ്മക്ക് ട്രാമ്പായാലും
ഹിലാരിയായാലും തുല്യം. ഞമ്മള്
പണി ചെയ്‌താൽ കാശു കിട്ടും. ഇന്ത്യയിലേക്കാൾ
ഭേദമാണ്.  അപ്പൊ അസ്സലാമു അലൈക്കും.
കുഞ്ഞാലി 2018-06-10 14:21:45
മാലേയ്ക്കും അസ്സലാം 
ഒനിനെന്താ ട്രംപിന്റെ പേരിൽ ബേജാറാകണേ? ട്രമ്പമായി മത്സരിക്കാൻ ഓനാണ് കേമൻ .  മൂന്നല്ലേ ബീവിമാര് 
അടുത്ത ഇല്കഷനിൽ ഇത്തിരി ഉശിര് ബരട്ടേ മൊല്ലാക്ക . ഒന്ന് അല്ലെങ്കിൽ മൊഴി ചൊല്ലാതെ മൂന്നിനേം ഒരുമിച്ചല്ലേ ഡ്രൈവ് ചെയ്യണേ
ഡിക്ടറ്റീവ് പുഷ്പനാഥ് 2018-06-10 16:20:46
അമേരിക്കൻ മൊല്ലാക്കയുടെ നിരീക്ഷണത്തോട് അനുഭാവം.

ഏതോ ഒരുത്തൻ തൻ്റെ വിവരക്കേട് വിളിച്ചു കൂവുന്നു. അമേരിക്കൻ മലയാളികളെയെല്ലാം അടച്ചാക്ഷേപിക്കുകയാണ് ആൾ ചെയ്യുന്നത്.

മലയാളികളുൾപ്പെടെയുള്ള അമേരിക്കക്കാർ തിരഞ്ഞെടുത്തതാണ് ട്രംപിനെ.
അദ്ദേഹം നന്നായി ഭരിക്കുന്നുമുണ്ട്

പിന്നെന്തിന് ഒരു വ്യക്തി സ്ഥാനത്തും അസ്ഥാനത്തും  വെട്ടി ഒട്ടിച്ചു ഇ-മലയാളി താളുകൾ വൃത്തികേടാക്കുന്നു..?
വായനക്കാരെ വെറുപ്പിക്കുന്നതിനും ഒരതിരില്ലേ 
കരയുന്ന ഭൂമി 2018-06-10 18:34:37

fox false News host apologizes after referring to upcoming summit between Trump and North Korean leader Kim Jong Un as meeting of 'two dictators.'

·        1 sentence - 5 guilty pleas - 23 defendants - 79 criminal charges These are the publicly known charges and pleas in special counsel Robert Mueller's Russia investigation

·        I think it’s time we give Vladimir Putin his due respect. He is clearly the greatest intelligence agent ever. He is the true president of USA, He has engineered the unraveling of the western alliance, fidelity to democracy in the United States and the severing of the UK from the EU. It’s a remarkable achievement.

·        TRUMP disgraced the Presidency and the United States at the G-7 summit. From his slovenly appearance to his unpreparedness, ignorance and arrogance, he beclowned himself. The Republican majority is filled with cowards who are servile supplicants to the most unfit POTUS ever.

·        We can why some of you voted for this con man due to your ignorance. But now there are many means to get educated and learn facts. if your kids speak Malayalam ask them what is going on in this country. They will be able to explain them to you. And to the one person from Houston who is writing comments in different names- Mother Earth feels sorry for your Birth.

Make the world great again 2018-06-10 20:58:37
ട്രംപ് ഇല്ലെങ്കിലും നാട് ഭരിക്കപ്പെടും , ഇക്കോണമി നന്നാകും തൊഴിലില്ലായ്‌മ കുറയും . ഈപറഞ്ഞവയെല്ലാം കറുത്ത മനുഷ്യനെങ്കിലും വെളുത്ത ഹൃദയമുള്ള ഒബാമ എന്ന മനുഷ്യനിൽ ആരംഭിച്ചതാണ് . പക്ഷെ കൂതറ മലയാളികൾ. പ്രേത്യകിച് ക്രിസ്ത്യാനിക്ക് മനസിലാകില്ല. പകല് മുഴുവൻ യേശു ദൈവ പുത്രനാണെന്ന് പറഞ്ഞു സഹദാപവും കരുണയും പ്രസംഗിച്ചു നടക്കും . രാത്രിയാകുമ്പോൾ പട്ടിണിക്കാരെയും രോഗികളെയും ദുര്ബലരെയും അടിച്ചോടിക്കാൻ ശ്രമിക്കും .  മൂന്നര ശതമാനം തൊഴിലില്ലായ്മാ ഉള്ളപ്പോൾ കമ്പനികളിൽ  നല്ല തൊഴിലാളികളെ കണ്ടെത്താൻ എന്തു ചെയ്യും ? എച്ച് വൺ വിസാ വെട്ടിക്കുറയ്ക്കുമോ ? അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥയുടെ നേടുതൂണുകളായ കമ്പനികൾ പറയുന്നത് എമിഗ്രേഷൻ വെട്ടികുറച്ചാൽ അത് അവരുടെ പ്രൊഡക്ഷനെ ബാധിക്കും  എന്നാണ് .  നഴ്‌സ്മാരു വന്നില്ലായിരുന്നെങ്കിൽ വിവരമില്ലാത്ത (അസോസിയേഷൻ പ്രസിഡന്റുമാര് , പ്രസ്സ് ക്ളബ് പ്രസിഡണ്ട്മാരു ഫൊക്കാന, ഫോമ പ്രസിഡണ്ടുമാർ  ഒരു നല്ല ശതമാനം മലയാളികൾ ഇവിടെ എത്തില്ലായിരുന്നു .  ട്രംപ് രാജിവച്ചു പോയാൽ അമേരിക്ക മാത്രമായല്ല ലോകം ഗ്രേറ്റാകും .  റഷ്യൻ പണം കൊണ്ടും വെട്ടിപ്പ് നടത്തിയും കാശുണ്ടാക്കിയ ട്രംപ്, നാട് നന്നാക്കാനല്ല അയാളുടെ പണം കൂട്ടാനാണ് നോക്കുന്നത് . അതുകൊണ്ട് ചിന്തിക്കുന്ന മലയാളികൾ കൂതറകൾ പറയുന്നത് കേൾക്കാതെ അടുത്ത ഇലക്ഷനിൽ ട്രംപിന് എതിരായി നിൽക്കുന്നവർക്ക്വോട്ടു ചെയ്യുക . ട്രംപിനെ കെട്ടു കെട്ടിക്കുക 
VOTE TRUMP OUT
ഡൊണാൾഡ് 2018-06-10 21:26:06
പൂട്ടിൻ ശരണം പൂട്ടിൻ ശരണം
 പൂട്ടിൻ ശരണം ഗച്ഛാമി 
അങ്ങാണെന്റെ ദൈവം 
അങ്ങാണെന്റ ശക്സ്തി 
അങ്ങയുടെ മാർഗ്ഗമാണ് 
എന്റെ മാർഗ്ഗം 
എന്റെ കടപ്പാട് അങ്ങയോടാണ് 
എങ്ങനെ ജനങ്ങളെ തെറ്റ് ധരിപ്പിക്കണം 
എങ്ങെനെ അവരുടെ താലിക്കുള്ളിൽ 
കയറി അവരുടെ തലമണ്ട 
പ്രവർത്തന രഹിതമാക്കണം എന്ന് 
അങ്ങാണ് കാണിച്ചത് 
ലോകത്തിലെ ഏറ്റവും വലിയ 
ധനാവാനാണ് അങ്ങ് 
കയ്യ് നനയാതെ അങ്ങ് സമ്പാദിച്ചത് 
ഇരുന്നൂറ് ബില്യൺ ഡോളറാണ് 
അതെങ്ങനെ സമ്പാദിച്ചു എന്ന് ചോദിയ്ക്കാൻ 
അങ്ങയുടെ നാട്ടിൽ ആരുമില്ല 
ചോദിക്കുന്നവരുടെ തല തെറിപ്പിക്കാൻ 
എത്രയോ പേർ കാത്തു നിൽക്കുന്നു 
മൂന്നു പ്രാവശ്യം എതിരില്ലാതെ 
എൺപത് ശതമാനം ഭൂരിപക്ഷത്തോടെ 
അങ്ങ് അധികാരം പിടിച്ചു പറ്റി 
അങ്ങയെ എതിർത്തവരെ 
ആരെയും ഇന്ന് വരെ കണ്ടിട്ടില്ല 
ക്രിമിയ എന്ന രാജ്യത്തെ 
ആക്രമിച്ചു റഷ്യയുടെ 
ഭാഗമാക്കിയതുകൊണ്ടാണ് 
അങ്ങ് ജി 8 ൽ നിന്നും പുറത്താക്കപ്പെട്ടത് 
അങ്ങയെ തിരികെ കൊണ്ടുവരുവാൻ 
ഞാൻ പാടു പെടുന്നു 
എന്റെ പാർട്ടിക്കാരാണ് എനിക്കെതിരെ 
അന്വേഷണം നടത്തുന്നത് 
പക്ഷെ ഞാൻ അവരെ വെറുക്കുന്നു 
എന്നെ പൊക്കി പിടിച്ചു കൊണ്ടു നടക്കുന്ന 
വിവരം കെട്ട കൂതറ മലയാളികൾ 
അടക്കമുള്ള ജനങ്ങളാണ് എന്റെ രക്ഷകർ 
അവർക്ക് വിവരം വയ്ക്കാതിരിക്കാൻ 
ഞാൻ കിണഞ്ഞു പരിസരമിക്കുന്നുണ്ട് 
അങ്ങില്ലാതെ ഞാനില്ല 
അങ്ങാണെന്റെ ശരണം 
പൂട്ടിൻ ശരണം പൂട്ടിൻ ശരണം
പൂട്ടിൻ ശരണം ഗച്ഛാമി 
Republican 2018-06-10 21:59:05
GOP strategist Steve Schmidt didn't hold back in his criticism of President Trump over his appearance at the G7 summit, calling him the "most unfit POTUS ever": "Trump disgraced the Presidency and the United States at the G-7 summit. From his slovenly appearance to his unpreparedness, ignorance and arrogance, he beclowned himself."

കുമാർ വി മംഗലം 2018-06-10 22:26:07
അവസാനം ആളുകൾ പ്രതികരിച്ചു തുടങ്ങി. വളരെ നല്ല കാര്യം

രാവിലെ തൊട്ട് ഒരുത്തൻ അമേരിക്കൻ പ്രസിഡന്റിനെ കുറ്റം പറയുന്നു
അതും ഈ രാജ്യത്തെ എല്ലാ സുഖങ്ങളും അനുഭവിച്ചുകൊണ്ട്.

തിരഞ്ഞെടുത്തവരെ ഭരിക്കാൻ അനുവദിക്കുക. അതാണ് മര്യാദ.
വിമർശനവും ആകാം. ഒളിച്ചിരുന്നാണെങ്കിൽ തറയും പറയാം 

99% ആളുകളും തൃപ്തരാണ് ട്രംപിന്റെ ഭരണത്തിൽ
Impeach Trump 2018-06-10 23:01:51
ചുമ്മാ വീട്ടിനകത്തിരുന്നു എഴുതി വിട്ടത് കൊണ്ട് കണക്ക് ശരിയാകില്ല കുമാരാ വികലാംഗ . പണ്ട് വികലാംഗരെ കളിയാക്കി മിമിക്രി കാണിച്ചവനാണ് തമ്പ് .   അതുപോട്ടെ .  65 അയാൾക്കെതിരായിട്ട് വോട്ടു ചെയ്യതെങ്കിൽ തനിക്കെങ്ങനെയാണ് 90% മാനം തൃപ്തരാണെന്ന് മനസിലായത് . അമേരിക്കയിൽ അയാൾ ഭരണം നടത്തുന്നിടത്തോളം കാലം ഒരൊറ്റ സ്ത്രീകൾക്ക് മനഃസമാധാനവുമായി വഴി നടക്കാൻ പറ്റില്ല . അല്ല -തന്നോട് പറഞ്ഞിട്ടെന്തു കാര്യം . പാവം ഭാര്യ ജോലിലാരിക്കും രണ്ടു വിട്ടിട്ട് കുമാരൻ വികലാംഗൻ എന്നൊരു പേര് വച്ചെഴുതി വീടുകല്ലേ ഏഴാം ക്ലാസ്  കഷ്ടം 

IMPEACH TRUMP: SIGN THE PETITION
Donald Trump has obstructed justice over the investigation into Russia's interference in our 2016 election. He has brought us to the brink of nuclear war through his reckless tweets. He has taken -- and continues to take -- money from foreign governments for his own personal enrichment.

He is, without a doubt, a clear and present danger to our nation. In December 2017, a panel of constitutional lawyers convened and agreed that there is more than enough evidence to begin the impeachment process. They argued that Congress has an obligation to act now.

Enough is enough. It's past time for lawmakers to put country first. Our president is unhinged and must be removed from office. But too many members of Congress are afraid to take this necessary measure. They need to hear our voices and see the strength of our movement if we want them to do what's right.

Will you join millions of your fellow Americans and add your name demanding impeachment?

5,398,270
AMERICANS HAVE SIGNED
JOIN THEM!
First Name 
 
ജെയിംസ് ഇരുമ്പനം 2018-06-11 10:08:48
നോർത്ത് കൊറിയയെന്നു കേട്ടാൽ മതി, കെനിയ കുട്ടൻ വിറക്കുമായിരുന്നു. പിന്നെ സൗദി രാജാവിന്റെ കാൽക്കലൊളിച്ചു മോങ്ങാൻ തുടങ്ങും.

ട്രംപ് ആരാ മോൻ. നേർക്ക് നേരെയല്ലേ ഇടി. ജയിച്ചാലും തോറ്റാലും നേർക്ക് നേർ നിൽക്കാൻ കാണിക്കുന്ന ആ ധൈര്യമുണ്ടല്ലോ... അതാണ് ഒരു നേതാവിന് വേണ്ടത് 

2020-ലും ട്രംപ് തന്നെ. ഉറപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക