Image

എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

Published on 09 June, 2018
എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

പാതിവഴിയില്‍ മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മ്മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി നീലേശ്വരം നഗരസഭ മുന്നിലെത്തിയതിന്റെ പ്രഖ്യാപനവും പി.എം.എ.വൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതത്തിന്റെ ആദ്യഗഡു വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് കേവലം ഭവനനിര്‍മ്മാണപദ്ധതി മാത്രമല്ല. വീടിനൊപ്പം മാന്യമായ ജീവിതസാഹചര്യം നല്‍കലും ലൈഫ് പദ്ധതിയുടെ ലക്ഷ്യമാണ്. തൊഴില്‍സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം, ഐടി ഉള്‍പ്പെടെയുള്ള തൊഴില്‍പരിശീലനം, നൈപുണ്യവികസനം, രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിചരണം, അങ്കണവാടി തുടങ്ങി വാസസ്ഥലങ്ങളില്‍ തന്നെ കഴിയാവുത്ര സൗകര്യങ്ങളും ജീവനോപാധിയും ലൈഫ് വിഭാവനം ചെയ്യുന്നുണ്ട്. ദുര്‍ബലജനവിഭാഗങ്ങളോട് സര്‍ക്കാരിനുള്ള കരുതലിന്റെ പ്രതിഫലനമാണ് രാജ്യത്തിന് മാതൃകയായ ഈ പദ്ധതി. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാര്‍പ്പിടപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാവുമെന്ന് ലൈഫിന്റെ പ്രവര്‍ത്തനപുരോഗതി തെളിയിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക