Image

ഫോമാ: ഈ പ്രാദേശിക വാദം നിര്‍ത്തണം: തോമസ് ടി. ഉമ്മന്‍

Published on 09 June, 2018
ഫോമാ: ഈ പ്രാദേശിക വാദം നിര്‍ത്തണം: തോമസ് ടി. ഉമ്മന്‍

ന്യു യോര്‍ക്ക്: ഫോമാ കണ്‍വന്‍ഷന്‍ വേദി സംബധിച്ച തര്‍ക്കങ്ങള്‍ ബാലിശമാണെന്നും ഇത് അടിയന്തരമായി നിര്‍ത്തണമെന്നും സീനിയര്‍ നേതാവ് തോമസ് ടി. ഉമ്മന്‍ ആവശ്യപ്പെട്ടു.

അമേരിക്കയിലെ ഏതു നഗരത്തില്‍വച്ചും കണ്‍വന്‍ഷന്‍ നടത്താന്‍ പറ്റും.  എല്ലായിടത്തും  അതിനു സൗകര്യങ്ങളുണ്ട്.  എന്നു മാത്രമല്ല, എവിടെ വച്ചും കണ്‍വന്‍ഷന്‍ നടത്താനുള്ള ആള്‍ബലവും സംഘടനാ ശക്തിയും വിഭവ ശേഷിയും ഫോമയ്ക്കു ഇന്നുണ്ട്. അതിനു ഫോമാ പ്രവര്‍ത്തകരോടു എന്നും നന്ദിയും ഉണ്ട്.

ഡാളസ്സില്‍ വച്ചും ന്യൂ യോര്‍ക്കില്‍ വച്ചും മറ്റേതു സിറ്റിയില്‍ വച്ചും കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഫോമയ്ക്കു കഴിയും. ഫോമായുടെ ശക്തി ആരും വില കുറിച്ച് കാണിക്കരുത്.

സ്ഥലത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നതിനു പകരം ഇന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നെന്നോ ഇല്ലെന്നോ പറയാനുള്ള ധൈര്യമാണു കാട്ടേണ്ടത്. അതിനു പകരം സ്ഥലത്തെപറ്റി പറയുന്നത് ശരിയല്ല.

ന്യു യോര്‍ക്ക് മഹാ നഗരമാണെങ്കിലും കണ്വന്‍ഷന്‍ നടത്താനുള്ള എല്ലാ 
സൗകര്യവും ഉണ്ടെന്നതാണു സത്യം. ന്യു യോര്‍ക്ക് കാണാന്‍ ആഗ്രഹിക്കാത്തവരും ഉണ്ടാവില്ല. ചെലവു കുറച്ചും അല്ലാതെയും കണ്‍ വന്‍ഷന്‍ നടത്താനുള്ള വേദികള്‍ നഗരത്തിലുണ്ട്. ചെലവു കൂടിയാല്‍ പോലും ന്യു യോര്‍ക്ക് ആകുമ്പോള്‍ വരുവാന്‍ കൂടുതല്‍ പേര്‍ താല്പര്യം കാട്ടുകയും ചെയ്യും.

വസ്തുത ഇതായിരിക്കെ അടിസ്ഥാന രഹിതമായ പ്രാദേശിക വാദം കുത്തിപ്പൊക്കുന്നത് ശരിയല്ല. ന്യു യോര്‍ക്ക് എന്തോ മോശപ്പെട്ടതാണെന്ന പ്രചാരണം ഒട്ടും ശരിയല്ല. ബേബി ഊരാളില്‍ കപ്പലില്‍ കണ്‍വന്‍ഷന്‍ നടത്തിയത് ന്യു യോര്‍ക്കില്‍ പറ്റാതിരുന്നതു കൊണ്ടല്ല, പുതിയൊരു ആശയം അദ്ധേഹം നടപ്പിലാക്കുകയാണു ചെയ്തത്.

ഇത്രയും പറഞ്ഞതു കൊണ്ട് ഇലക്ഷനില്‍ പക്ഷം പിടിക്കുകയാണെന്നു പറയരുത്. ജോണ്‍ സി വര്‍ഗീസും (സലിം) ഫിലിപ്പ് ചാമത്തിലും (രാജു) സുഹ്രുത്തുക്കളാണ്. അവരില്‍ ആര് പ്രസിഡണ്ടായാലും എന്റെ പിന്തുണയുണ്ടാവും. കഴിവും പ്രാപ്തിയും സമയവുമുള്ളവര്‍ മുന്നോട്ടു വരട്ടെ. സ്ഥാനങ്ങള്‍ ഏല്‍ക്കട്ടെ. സ്ഥലത്തെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണം.
ഫോമാ: ഈ പ്രാദേശിക വാദം നിര്‍ത്തണം: തോമസ് ടി. ഉമ്മന്‍
Join WhatsApp News
ശശിയുടെ അച്ചൻ 2018-06-09 13:05:18
Time you retire
TAMIKA HACKNEY 2018-06-09 13:49:36
i appreciate Mr. Thomas T Ommen,s statement. We all support what Ommen Said. 
Sasiyude Valyachan 2018-06-09 13:59:41
ശശിയുടെ  വല്യച്ഛൻ: 
എന്റെ മോനെന്നു പറഞ്ഞു  (ശശിയുടെ അച്ഛൻ) എഴുതിയ  തെറ്റിന് അവൻ ആരായാലും ഞാൻ മാപ്പു ചോദിക്കുന്നു 
ഫോമൻ 2018-06-09 15:01:12
ഉത്തരവാദിത്തപ്പെട്ട ഒരു പൊസിഷനിലേക്കു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് പലരുടെയും കനിവുകൊണ്ടാണെന്നു മറക്കരുത്.
Biju Cherian 2018-06-09 15:17:00
Excellent! Congratulations Mr. Thomas T Oommen. We need leaders like you with broad minded views and opinions 
Observer 2018-06-09 17:10:48
പ്രാദേശികവാദം വേണ്ടെന്ന് പറഞ്ഞാലും ന്യൂയോർക്കിനെ ഒന്നു പൊക്കി പറയാൻ കാണിച്ച മിടുക്ക് നന്നായി. കക്ഷത്തിലുള്ളത് പോയില്ല എന്നു മത്രമല്ല ഉത്തരത്തിലുള്ളത് എടുക്കാനും പറ്റി.....മിടുമിടുക്കൻ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക