Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-4: സാംസി കൊടുമണ്‍)

Published on 09 June, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-4: സാംസി കൊടുമണ്‍)
ആലീസ് ഡല്‍ഹിക്കു പോകുന്നതിനൊരു വര്‍ഷം മുമ്പ് പെട്ടെന്നൊരു സന്ധ്യയ്ക്ക് അപ്പച്ചന്‍ മരിച്ചു. അമ്മച്ചിയും അപ്പച്ചനും കൂടി പതിവുപോലെ അത്താഴവും കഴിഞ്ഞ് മുറുക്കാനിരുന്നതാണ്. ഹൃദയാഘാതം. പകച്ചുപോയി. ഏറെ നാളായി അപ്പച്ചനെ ബാധിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധി, കടക്കാരുടെ ശല്യം ഇതൊന്നും ആരെയും അറിയിക്കാതെ ഉള്ളില്‍കൊണ്ട ു നടന്നു. എല്ലാം കൂടി ഒരു ദിവസം പൊട്ടി. ആ ഒഴുക്കില്‍ ആ ജീവിതവും പൊലിഞ്ഞു.

ആലീസ് ചുമതലക്കാരിയായി. രണ്ട ിളയ ആങ്ങളമാര്‍, ഒരു അനുജത്തി. അപ്പച്ചന്റെ ചിറകിന്‍ കീഴില്‍ മാത്രം ജീവിച്ച അമ്മച്ചി. കെട്ടിച്ചയച്ച രണ്ട ു ചേച്ചിമാരില്‍ നിന്നും ഉപദേശമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അമ്മച്ചി മൗനിയും, ഏകാകിയുമായി സിമിന്റു തിണ്ണയില്‍ കാലും നീട്ടിയിരിക്കും. ഉത്തരവാദിത്തങ്ങള്‍ വരിവരിയായി ആലീസിന്റെ മുന്നില്‍ വന്ന് മുഷ്ടി ചുരുട്ടുന്നു. ഓടി ഒളിക്കാന്‍ ഒരിടമില്ലാതവള്‍ ഞെരുങ്ങി. അവളുടെ നീണ്ട കത്തുകള്‍ക്ക് ആശ്വാസവചനങ്ങള്‍ കൊണ്ട ് മറുപടി എഴുതി. നേരത്തെ വിറ്റതിനോടു ചേര്‍ന്ന അരയേക്കര്‍കൂടി വിറ്റു. കടങ്ങള്‍ വീട്ടി. ജോയിയെ കോളേജില്‍ ചേര്‍ത്തു. അരയേക്കറും വീടും. അഞ്ച് ആത്മാക്കള്‍. ഒരിക്കല്‍ മിച്ചം പിടിച്ച ഒരു നൂറു രൂപ അവള്‍ക്കയച്ചു. വല്ലാത്ത സന്തോഷം തോന്നി. പക്ഷേ ആ സന്തോഷം എല്ലാം കെടുത്തുന്നതായിരുന്നു അതിന്റെ പേരില്‍ അവള്‍ അനുഭവിച്ച അപമാനം. പോസ്റ്റുമാന്‍ നാടാകെ പറഞ്ഞു പരത്തി, ആ കൊച്ചിനിപ്പം ചെലവിനു കൊടുക്കുന്നത് ജോണിയാ..... കുളിക്കടവില്‍ അമ്മയും റോസിയും ചേര്‍ന്ന് അവളെ വേണ്ട ുവോളം അപമാനിച്ചു.

“”എന്റെ മോന്‍ ജോലിയെടുത്തുണ്ട ാക്കുന്നതൊക്കെ നീ പിടുങ്ങിക്കോ... അവനു ചോദിക്കാനും പറയാനും ആളുണ്ടെ ന്നോര്‍ത്തോ. ഇനി മേലാല്‍ നീ അവന് എഴുത്ത് എഴുതിയെന്നറിഞ്ഞാല്‍ ഞാന്‍ ആളുകളെ വിളിച്ചു കൂട്ടി, നാട്ടുകാരോടെല്ലാമങ്ങു വിളമ്പും.’’ ഈ ദിശാസന്ധിയിലാണ് മത്തച്ചായന്‍ അവളെ ഡല്‍ഹിയിലേക്ക് വിളിച്ചത്. അപമാനങ്ങളില്‍ നിന്നും ഉള്ള ഒരു മോചനം കൂടിയായിരുന്നു അത്.

ഡല്‍ഹിയിലേതൊരു രണ്ട ാം ജന്മം ആയിരുന്നു. അമ്മിണിയമ്മാമയുടെ കൂടെയുള്ള ആദ്യ ദിവസങ്ങള്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പോകവേ, അവരിലെ അപകര്‍ഷതകള്‍ തലനീട്ടാന്‍ തുടങ്ങി. സൗന്ദര്യമില്ല എന്ന തോന്നലും, ഒപ്പം അറിവില്ലായ്മയും അവരെ കലഹപ്രിയ ആക്കിയിരുന്നു.

“”ഞാനപ്പോഴേ പറഞ്ഞതാ.... വേണ്ട ാത്തതിനൊന്നും പോകണ്ട ാന്ന്. അതെങ്ങനാ ഇവിടൊരാള്‍ക്കിപ്പം അനിയത്തിയെ ഉദ്യോഗസ്ഥ ആക്കിയേ പറ്റത്തുള്ളൂ.’’ മത്തച്ചായന്‍ ജോലിക്കു പോയാല്‍ പിന്നെ അമ്മാമ്മ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട ിരിക്കും. കൂടെക്കൂടെ കണ്ണാടിയില്‍ നോക്കും. ഭര്‍ത്താവ് അനുജത്തിയില്‍ അനുരക്തനാകുമോ എന്ന ഭയം. പക്ഷേ മത്തച്ചായന്‍ നല്ലവനായിരുന്നു. കുത്തുവാക്കു കേട്ട് മനസ്സു കലങ്ങിയിരിക്കുന്ന തന്നോട് സൗകര്യം കിട്ടുമ്പോള്‍ പറയും “”സാരമാക്കണ്ട .... അവള്‍ക്ക് അപകര്‍ഷതയാ.... ഞാന്‍ മറ്റാരുടെയെങ്കിലും കൂടെ പോകുമോ എന്ന ആധി. ജോലി കഴിഞ്ഞു വന്നാല്‍ എന്റെ അടുത്തുവന്ന് മെല്ലെ മണത്തു നോക്കും. പിന്നെ ചോദ്യങ്ങളുടെ ഒരു പെരുമഴയാണ്. എന്നാലും പാവമാണ്. സ്‌നേഹിക്കാനറിയാം. നീ ക്ഷമിക്ക്.... ചേച്ചിയുടെ അറിവുകേടുകൊണ്ട ല്ലേ.....’’

ഒരു മാസമേ അവിടെ നിന്നുള്ളൂ. അതൊരു നരകമായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ പരുമലതിരുമേനിയുടെ നാമത്തില്‍ നിത്യവും പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ഒരു വഴി തുറന്നു. മത്തച്ചായന്റെ പരിചയത്തിലുള്ള ആരുടെയോ ബന്ധുവായിരുന്നു സഫ്ദര്‍ജംഗിലെ മേട്രന്‍. ക്ലാസ്സുകള്‍ തുടങ്ങുന്നതിന് ഒരാഴ്ച മുന്നെ ഹോസ്റ്റലില്‍ താമസം തുടങ്ങി. ചെറിയ സ്റ്റൈഫന്റു കൊണ്ട ു ജീവിതം വരിഞ്ഞു മുറുക്കാന്‍ പഠിച്ചു. വല്ലപ്പോഴുമേ അമ്മാമ്മയെ കാണാന്‍ പോയുള്ളൂ. മത്തച്ചായന്‍ എല്ലാ മാസവും വരും. ഒരു നൂറു രൂപയോ ഒരു സാരിയോ തരും. വാങ്ങുമ്പോള്‍ മനസ്സു നിറച്ച് കുറ്റബോധമായിരുന്നു. വാങ്ങാതിരിക്കാന്‍ നിവൃത്തി ഇല്ലായിരുന്നു. ജീവിതം ഇല്ലായ്മയുടെ നൂല്‍പാലത്തില്‍ക്കൂടിയായിരുന്നു പൊയ്‌ക്കൊണ്ട ിരുന്നത്. മറ്റെല്ലാവരും തങ്ങളുടെ ബന്ധുക്കളെ കാണാന്‍ പോകുമ്പോള്‍ പോകാനൊരിടമില്ലാതെ, വാശിയിലിരുന്നു പഠിക്കും. അല്ലെങ്കില്‍ ജോണിച്ചായനൊരു കത്തെഴുതി, മറുപടിയ്ക്കായി കാത്ത്, അനേകം സ്വപ്നങ്ങള്‍ മെനയും.

സിംലയിലെ കൊടുംതണുപ്പിന്റെ കഥകള്‍, മഞ്ഞുമലകള്‍ക്കിടിയിലൂടെ കാണുന്ന ആദ്യ സൂര്യകിരണങ്ങളുടെ വര്‍ണ്ണനകള്‍. പിന്നെ ആ സൂര്യകിരണങ്ങള്‍ എന്റെ ആലീസാണെന്ന കിന്നാരം. അതു വായിക്കാന്‍ എന്തോരാര്‍ത്തിയായിരുന്നു. അച്ചാച്ചനയച്ച നാനൂറു രൂപയുടെ കണക്ക്. നിനക്കെന്തെങ്കിലും ആവശ്യമുണ്ടെ ങ്കില്‍ അറിയിയ്ക്കണമെന്ന, സഹായിക്കാന്‍ നിവൃത്തിയില്ലാത്തവന്റെ മനസ്സ്. ആയിരം ചുംബനങ്ങള്‍. മിക്ക കത്തുകളും അങ്ങനെ ആയിരുന്നു. ഒരിക്കല്‍ പോലും ആവശ്യങ്ങള്‍ എഴുതിയില്ല. പരിഭവങ്ങളില്ലാതെ ആ കത്തുകള്‍ക്കായി കാത്തു.

പ്രതിസന്ധികള്‍ നേരിടാന്‍ അവരവര്‍ കണ്ടെ ത്തുന്ന വഴികള്‍.... സൂസി അവള്‍ സ്വയം ഇരയായി. അവധി ദിവസങ്ങളില്‍ അവള്‍ ഒരുങ്ങി ഇറങ്ങും. ആര്‍.കെ. പുരത്തെ കസിന്റെ വീട്ടിലേക്കെന്നാ പറയുന്നത്. തിരികെ വരുമ്പോള്‍ അവളാകെ മ്ലാനവദിയായിരിക്കും. അവളുടെ നൊമ്പരങ്ങളില്‍ പാലായിലെ വീട്ടില്‍ തളര്‍ന്നു കിടക്കുന്ന ഒരപ്പനും മുകളില്‍ ആകാശത്തുനിന്നും രക്ഷ ഇറങ്ങി വരുമെന്നു വിശ്വസിക്കുന്ന ഒരമ്മയും നാലു കൂടപ്പിറപ്പുകളും സദാ കുടിയിരിക്കുന്നു.

ഒരിക്കല്‍ അവളോടു പറഞ്ഞു “”സൂസി നമ്മള്‍ സൂക്ഷിക്കേണ്ട വരാണ്.... പിന്നെ നിന്റെ ഇഷ്ടം.’’

“”ആലീസേ.... എനിക്കു സൂക്ഷിക്കുവാനിനി ഒന്നുമില്ല. വീട് എന്നെ നോക്കി പ്രതീക്ഷയിലാണ്. കിട്ടുന്ന സ്റ്റൈഫന്റ് എന്റെ ആവശ്യങ്ങള്‍ക്കുപോലും തികയില്ലെന്നവര്‍ക്കറിന്. വീട്ടിലെ മുഴുവന്‍ സമ്പാദ്യങ്ങളും അവര്‍ എനിക്കായി മുടക്കി. ഇനി അവരുടെ അന്നം എന്റെ കൈകളിലാണ്. എനിക്ക് വേറെ വഴികളില്ല. ഞാന്‍ അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട ് ഞാന്‍ കരയില്ല. പക്ഷേ അയാള്‍ നല്ലവനാണെന്നു തോന്നുന്നു.’’ സൂസി ഒരു ജീവിതസമസ്യയുടെ പൊരുള്‍ തേടുകയായിരുന്നു.

കാലം എത്ര പെട്ടെന്നാണ് ഒഴുകുന്നത്. നാലാം വര്‍ഷം തീരുകയാണ്. ഒരു പ്രൊഫഷന്‍ കൈയ്യില്‍ വരുകയാണ്. എവിടെയോ എത്തപ്പെട്ടപോലൊരു തോന്നല്‍. ഈ യാത്രയില്‍ ആരോടൊക്കെ നന്ദി പറയണം. ആരോടൊക്കെ കടപ്പാടുകള്‍ സൂക്ഷിക്കണം.

ഒന്നാമന്‍ മത്തച്ചായന്‍ തന്നെ.... പക്ഷേ നന്ദികേട് കാണിച്ചില്ലേ....? അതു നന്ദികേടായിരുന്നുവോ....? മത്തച്ചായനു തന്റെ ധര്‍മ്മ സങ്കടം മനസ്സിലാകാതെ പോയിട്ടുണ്ട ാകുമോ...? താന്‍ എന്തായിരുന്നു ചെയ്യേണ്ട ിയിരുന്നത്...? തന്റേതു മാത്രമായിരുന്ന ജോണിച്ചായനെ ഉപേക്ഷിക്കണമായിരുന്നുവോ...? ഇല്ല ആരു കുറ്റപ്പെടുത്തിയാലും അതു മാത്രം നടക്കുമായിരുന്നില്ല. ഇനിയെത്ര ജന്മമുണ്ടെ ങ്കിലും അവന്‍ തന്ന സ്‌നേഹങ്ങളും ദുഃഖങ്ങളും മതി.

ജീവിതം നമ്മെ നിരന്തരം പരീക്ഷിച്ചുകൊണ്ട ിരിക്കും. അത്തരമൊരു പരീക്ഷണമായിരുന്നിരിക്കാം അതും. എരിയുന്ന അനുഭവങ്ങളില്‍ കൂടിയുള്ള കടന്നുപോക്ക്. മത്തച്ചായനും കുട്ടികളും അഗ്നി നക്കിത്തുടച്ചു ജീവിക്കുന്ന രക്തസാക്ഷികളായപ്പോള്‍, അമ്മിണിയമ്മാമ്മ ഇരയായി. ഐ.എന്‍.എ. മാര്‍ക്കറ്റില്‍ ഉണ്ട ായ ബോംബു സ്‌ഫോടനത്തില്‍ ഇരയാക്കപ്പെട്ട കുടുംബം. ആരുടെയൊക്കെയോ രാഷ്ട്രീയ ലാഭത്തിനായി നിത്യവും ഇരയാക്കപ്പെടുന്നവരുടെ നിരയിലേക്ക് എഴുതി തള്ളപ്പെട്ടവര്‍. മത്തച്ചായന്‍ ബോധത്തിലേക്കു വരുമ്പോഴേക്കും പ്രിയപ്പെട്ടവള്‍ നിത്യതയിലേക്കു ചേര്‍ക്കപ്പെട്ടിരുന്നു. ഏഴും നാലും വയസ്സുള്ള കുട്ടികളുടെ മുഖത്തു നോക്കി വിങ്ങല്‍ കടിച്ചമര്‍ത്തിയതല്ലാതെ മത്തച്ചായന്‍ ഒന്നും ഉരിയാടിയില്ല.

കുട്ടികളെ നോക്കാനായി മത്തച്ചായന്റെ അമ്മ നാട്ടില്‍ നിന്നും വന്നു. സമയം കിട്ടുമ്പോഴൊക്കെ അവിടെ പോയി. ആവുന്ന രീതിയിലൊക്കെ കുട്ടികളെ പരിചരിച്ചു. കാലം മുറിവുകളെ ഉണക്കിക്കൊണ്ടേ യിരിന്നു. ഒരു സന്ധ്യയ്ക്ക് ചപ്പാത്തി ഉണ്ട ാക്കിക്കൊണ്ട ിരിക്കേ അമ്മച്ചി അടുത്തു വന്നിരുന്ന്, കളിക്കുന്ന കുട്ടികളെ നോക്കി ചോദിച്ചു.

“”മോളേ... നിനക്കാകുമ്പോള്‍ ഇവര്‍ അന്യരല്ല. മറ്റൊരാള്‍ വന്നാല്‍ അതു രണ്ട ാനമ്മയാകും. മോള്‍ക്കു മനസ്സുണ്ടെ ങ്കില്‍....’’

ചപ്പാത്തിയില്‍ പുരട്ടാനെടുത്ത “ഗീ’ അലിഞ്ഞു പോയതറിഞ്ഞില്ല. മത്തച്ചായന്‍ പേപ്പറു വായിച്ചു കൊണ്ട ് എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കാത്തതുപോലെ തന്നെ ഒളികണ്ണിട്ടു നോക്കുന്നതറിയുന്നുണ്ട ായിരുന്നു. ഭൂമിയിലും പാതാളത്തിലുമല്ലാത്ത ഒരവസ്ഥ. ശരീരത്തിനു വല്ലാത്ത ഭാരം. ഒന്നനങ്ങാന്‍ കഴിയുന്നില്ല. അവളുടെ മനസ്സറിഞ്ഞിട്ടെന്നപോലെ അമ്മച്ചി പറഞ്ഞു.

“”മോള്‍ ആലോചിച്ചു പറഞ്ഞാല്‍ മതി.’’

അങ്ങനെ ഒന്ന് ആലോചിക്കപോലും വേണ്ട ാത്ത വിഷയമാണെന്നു പറഞ്ഞാല്‍ അമ്മച്ചിക്ക് മനസ്സിലാകുമോ...? കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്ത്, അവരെ വാരിപ്പുണര്‍ന്ന്, ഇനി ഇവിടേക്കില്ലെന്ന് മനസ്സിലുറപ്പിച്ച് പടിയിറങ്ങുമ്പോള്‍ മത്തച്ചായനും ഒപ്പം നടന്നു. കുട്ടികളെ ഓര്‍ത്ത് മനസ്സ് സങ്കടപ്പെടുന്നുണ്ട ായിരുന്നു.

ശീതക്കാറ്റ്. ഷാള്‍കൊണ്ട ് മൂടിപ്പുതച്ചു. സൈക്കിള്‍ റിക്ഷാക്കാരന്‍ പ്രതീക്ഷയോടവരെ നോക്കി. അവര്‍ നടക്കുകയായിരുന്നു. വഴിയോര കച്ചവടക്കാരുടെ ഒച്ചയും ബഹളവും അവര്‍ കേട്ടില്ല. അവളുടെ ഉള്ളില്‍ തിരമാലകളായിരുന്നു. മത്തച്ചായന്‍ തന്നില്‍നിന്നും എന്തോ പ്രതീക്ഷിക്കുംപോലെ കൂടെ കൂടെ നോക്കുന്നു. കുറെ ദൂരം അവര്‍ നടന്നു. ഒടുവില്‍ മത്തച്ചായന്‍ പറഞ്ഞു.

“”അമ്മ പറഞ്ഞ കാര്യത്തെപ്പറ്റി ഇതിനു മുമ്പ് ഞാന്‍ ആലോചിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതൊരു നല്ല കാര്യമായി തോന്നുന്നു. എന്റെ കുഞ്ഞുങ്ങളെ നോക്കാന്‍ ആരെങ്കിലുമില്ലാതെ പറ്റില്ല. അതു നീയാണെങ്കില്‍.... അല്ല നിനക്ക് സമ്മതമാണെങ്കില്‍...’’ അവള്‍ അയാളെ തലയുയര്‍ത്തി നോക്കി. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.

“”ഞാനെങ്ങനെ സമ്മതിക്കും.’’

“”നീ എന്താണു പറയുന്നത്.’’ അയാള്‍ ഒന്നും മനസ്സിലാകാത്തവനെപ്പോലെ അവളെ നോക്കി.

(തുടരും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക