Image

ബാങ്ക് ഓഫ് ബറോഡയില്‍ ദക്ഷിണാഫ്രിക്കന്‍ പോലീസിന്റെ റെയ്ഡ്

Published on 09 June, 2018
ബാങ്ക് ഓഫ് ബറോഡയില്‍ ദക്ഷിണാഫ്രിക്കന്‍ പോലീസിന്റെ റെയ്ഡ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പോലീസ് ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ജൊഹാനസ്ബര്‍ഗിലെയും ഡര്‍ബനിലേയും ശാഖകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

സുമയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിവന്ന ഗുപ്ത സഹോദരന്മാരുടെ അവിഹിതസമ്പാദ്യം ദക്ഷിണാഫ്രിക്കയില്‍നിന്ന് കടത്താന്‍ സഹായിച്ചത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് വിവരം. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിലേക്ക് കടത്താന്‍ സഹായം നല്‍കിയത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് കണ്ടെത്തല്‍. ആരോപണത്തിന്റെ നിഴലില്‍ നിന്ന ഗുപ്തസഹോദരന്മാരുമായി ഇടപാടുകള്‍ നടത്താന്‍ ദക്ഷിണാഫ്രിക്കയിലെ ബാങ്കുകള്‍ വിസമ്മതിച്ചപ്പോള്‍ ബാങ്ക് ഓഫ് ബറോഡ ഇവരുടെ അക്കൗണ്ടുകള്‍ നിര്‍ബാധം പ്രവര്‍ത്തിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലെ സേവനങ്ങള്‍ ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍ത്തലാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക