Image

കെഇഎ കുവൈറ്റ് ഫെസ്റ്റ് ജൂണ്‍ 23 നു കാഞ്ഞങ്ങാട്ട്

Published on 09 June, 2018
കെഇഎ കുവൈറ്റ് ഫെസ്റ്റ് ജൂണ്‍ 23 നു കാഞ്ഞങ്ങാട്ട്

കുവൈത്ത്: കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുവൈറ്റ് ഫെസ്റ്റ് ജൂണ്‍ 23 നു കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.

ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കുവൈത്തിലുള്ള കാസര്‍ഗോഡ് ജില്ലക്കാരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന ഒരു മാതൃകാ സൗഹൃദം നാട്ടിലും ഉണ്ടാക്കി എടുക്കുന്നതിന്റെയും കുടുംബാംഗങ്ങളെ നാട്ടില്‍ ഒരുമിപ്പിക്കുന്നന്േ!റയും ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

കെഇഎ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഗവണ്‍മെന്റ് ഹോസ്പിറ്റലുകള്‍ക്കുള്ള മൊബൈല്‍ ഫ്രീസര്‍, സ്‌പോണ്‍സര്‍ ലത്തീഫ് ഉപ്പള കുവൈറ്റ് ഫെസ്റ്റ് ചടങ്ങില്‍ കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറും. 

രണ്ടു ബഡ്‌സ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന 2 ലക്ഷം രൂപയുടെ സാന്പത്തിക സഹായം യോഗത്തില്‍ കാസര്‍ഗോഡ് എംപി പി. കരുണാകരന്‍ സ്‌കൂള്‍ പ്രതിനിധികള്‍ക്ക് നല്‍കും. കെഇഎ കുവൈറ്റ് സംഘടനാ മെംബര്‍മാരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് കെഇഎ നേതാക്കള്‍ കൈമാറും.

കെഇഎ വിഷന്‍ ട്വന്റി20യുടെ ഭാഗമായി മെംബര്‍മാരില്‍ വിഷരഹിത പച്ചകറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കെഇഎ അടുക്കളത്തോട്ടം പദ്ധതിക്കാവശ്യമായ വിത്തുത്പന്നങ്ങള്‍ കൃഷി വകുപ്പ് മേധാവികളും വിതരണം ചെയ്യും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന പരിപാടിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ചിത്ര രചനാ മത്സരം, എപിജെ അബ്ദുല്‍ കലാം സ്മാരക ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള ക്വിസ് മത്സരം, മെംബര്‍മാരുടെ മക്കളുടെ കലാപരിപാടികള്‍, കാസര്‍ഗോഡ് ജില്ലയിലെ എംഎല്‍എമാരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനം, പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക